aksha

പുതുമുഖം ആകാശ് സെന്നിനെ നായകനാക്കി ഡോൺ മാക്സ് രചനയും സംവിധാനവും നിർവഹിക്കുന്ന അറ്റ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് . ഇന്റർനെറ്ര് ലോകത്തെ ചതിക്കുഴികളും ഡാർക് വെബ് കേന്ദ്രീകരിച്ചുള്ള ക്രിമിനൽ നെറ്റ്‍വർക്കുകളുംച ർച്ച ചെയ്യുന്ന ഹൈ ടെക്ക് ത്രില്ലറായിട്ടാണ് ഒരുക്കിയിരിക്കുന്നത്. മലയാളത്തിൽ ആദ്യമായാണ് ഡാർക്ക്‌ വെബ് സംബന്ധമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഒരു മുഖ്യധാര സിനിമ പുറത്തിറങ്ങുന്നത്. ഷാജു ശ്രീധർ, ശരൺജിത്ത്, ബിബിൻ പെരുമ്പള്ളി, സുജിത്ത് രാജ്, റേച്ചൽ ഡേവിഡ്, നയന എൽസ, സഞ്ജന ദോസ്, ആരാധ്യ ലക്ഷ്മൺ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. കൊച്ചുറാണി പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം. ഛായാഗ്രഹണംരവിചന്ദ്രൻ. പ്രൊജക്ട് ഡിസൈൻ: ബാദുഷ എൻ എം, പി ആർ ഒ: പി. ശിവപ്രസാദ്