p

കൊല്ലം: രാജ്യത്ത് ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ച ജില്ലയിൽ രോഗബാധയുമായി ബന്ധപ്പെട്ട വിവിധയിടങ്ങൾ കേന്ദ്ര ആരോഗ്യവകുപ്പ് അഡ്വൈസർ ഡോ. പി. രവീന്ദ്രൻ, എൻ.സി.ഡി.സി ജോ. ഡയറക്ടർ ഡോ. സങ്കേത് കുൽക്കർണി എന്നിവരുടെ നേതൃത്വത്തിൽ സന്ദർശി​ച്ചു. ഐസൊലേഷൻ സൗകര്യം ഒരുക്കിയിട്ടുള്ള പുനലൂർ താലൂക്ക് ആശുപത്രി, മങ്കിപ്പോക്സ് ബാധിതൻ ആദ്യമായി ചികിത്സ തേടിയ കൊല്ലത്തെ സ്വകാര്യ ആശുപത്രി, രോഗബാധിതന്റെ വീട് എന്നിവിടങ്ങളിലായിരുന്നു സന്ദർശനം.

പുനലൂർ താലൂക്ക് ആശുപത്രിയിൽ നേരത്തെ കൊവിഡ് വാർഡായി ഉപയോഗിച്ചിരുന്ന ഭാഗമാണ് ഇപ്പോൾ മങ്കിപോക്സ് ഐസൊലേഷൻ കേന്ദ്രമാക്കിയിരിക്കുന്നത്. ആശുപത്രി സൂപ്രണ്ടുമായി ചർച്ച നടത്തിയ ശേഷം രോഗബാധിതൻ ചികിത്സ തേടിയ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചു. പി​ന്നീടാണ് ഇയാളുടെ വീട്ടിലേക്ക് പോയത്. സന്ദർശനം സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കാൻ കേന്ദ്രസംഘം തയ്യാറായില്ല. കളക്ടറുടെ ബംഗ്ളാവി​ൽ ഡി​.എം.ഒ ഉൾപ്പെടെ പങ്കെടുത്ത യോഗത്തി​നു ശേഷമാണ് സംഘം മടങ്ങി​യത്.

കഴിഞ്ഞ 14നാണ് യു.എ.ഇയിൽ നിന്നെത്തിയ കൊല്ലം സ്വദേശിയായ 35കാരന് മങ്കിപ്പോക്സ് സ്ഥിരീകരിച്ചത്. നാട്ടി​ലെത്തിയ 12ന് തന്നെ രോഗലക്ഷണങ്ങളെ തുടർന്ന് ചികിത്സ തേടിയ കൊല്ലത്തെ സ്വകാര്യ ആശുപത്രി അധി​കൃതർ മങ്കിപ്പോക്സാണെന്ന സംശയം ജില്ലാ മെഡിക്കൽ ഓഫീസിനെ അറിയിച്ചിരുന്നെങ്കിലും കാര്യമായി എടുത്തില്ല. രോഗം സ്ഥിരീകരിച്ച ശേഷമാണ് രോഗബാധിതന്റെ കുടുംബത്തെ നിരീക്ഷണത്തിലാക്കിയത്. രോഗബാധിതൻ സഞ്ചരിച്ച വാഹനം കണ്ടെത്താനും വൈകി​. സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് വാഹനങ്ങൾ പൊലീസ് തിരിച്ചറിഞ്ഞത്.

മ​ങ്കി​ ​പോ​ക്സ്:​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​യാ​ളു​ടെ​ ​സ്ര​വം
വി​ദ​ഗ്ദ്ധ​ ​പ​രി​ശോ​ധ​ന​യ്ക്ക് ​അ​യ​ച്ചു

ത​ളി​പ്പ​റ​മ്പ​:​ ​മ​ങ്കി​പോ​ക്സ് ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി​ ​പ​രി​യാ​രം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ച​ ​ക​ണ്ണൂ​ർ​ ​സ്വ​ദേ​ശി​യു​ടെ​ ​സ്ര​വം​ ​വി​ദ​ഗ്ദ്ധ​ ​പ​രി​ശോ​ധ​ന​യ്ക്കാ​യി​ ​പൂ​നെ​ ​വൈ​റോ​ള​ജി​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലേ​ക്ക് ​അ​യ​ച്ചു.​ഗ​ൾ​ഫി​ൽ​ ​നി​ന്നും​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​എ​ത്തി​യ​ ​ഇ​ദ്ദേ​ഹ​ത്തെ​ ​ല​ക്ഷ​ണ​ങ്ങ​ൾ​ ​ക​ണ്ടെ​ത്തി​യ​തി​നെ​ ​തു​ട​ർ​ന്ന് ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.​ ​നി​ല​വി​ൽ​ ​ഐ​സൊ​ലേ​ഷ​ൻ​ ​മു​റി​യി​ൽ​ ​നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.​ ​ഇ​ദ്ദേ​ഹ​വു​മാ​യി​ ​സ​മ്പ​ർ​ക്കം​ ​പു​ല​ർ​ത്തി​യ​വ​ർ​ക്ക് ​പ്ര​ത്യേ​കം​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യി​ട്ടു​ണ്ട്.