telengana

ഹൈദരാബാദ്: രാജ്യത്ത് തുടരെയുണ്ടാകുന്ന മേഘവിസ്ഫോടനങ്ങൾ വിദേശ ശക്തികളുടെ ഗൂഢാലോചനയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. സംസ്ഥാനത്തെ പ്രളയബാധിത പ്ര ദേശമായ ഭദ്രാചലത്തിലും സമീപപ്രദേശങ്ങളിലും സന്ദർ ശനം നടത്തിയശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഗോദാവരിയിൽ ഉണ്ടായ മേഘവിസ്ഫോടനം കാരണമാണ് തെലങ്കാനയിൽ പ്രളയമുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

#WATCH | Telangana CM K Chandrashekar Rao conducts an aerial survey of flood-affected areas near Bhadradri Kothagudem pic.twitter.com/QiowN3b8j1

— ANI (@ANI) July 17, 2022

മേഘവിസ്ഫോടനം എന്ന ഒരു പുതിയ പ്രതിഭാസം ഇപ്പോൾ ഉടലെടുത്തിട്ടുണ്ടെന്നും ഇതിന് പിന്നിൽ ചില ഗൂഢാലോചന നടക്കുന്നുണ്ടെന്നും പലരും പറയുന്നു. അത് എത്രത്തോളം ശരിയാണെന്ന് അറിയില്ല, എന്നാൽ വിദേശ രാജ്യങ്ങളിലുള്ളവർ നമ്മുടെ രാജ്യത്ത് ചില സ്ഥലങ്ങളിൽ ബോധപൂർവം മേഘവിസ്ഫോടനം നടത്തുന്നതായി അറിയാൻ സാധിച്ചിട്ടുണ്ട്. കശ്മീരിലെ ലഡാക്ക്-ലേ എന്നിവിടങ്ങളിലും ഉത്തരാഖണ്ഡിൽ അവർ ഇത് ചെയ്തിട്ടുണ്ട്. ഇപ്പോൾ ഗോദാവരി മേഖലയിലും ഇത്തരം വിദേശ ശക്തികൾ മേഘവിസ്ഫോടനം നടത്തുന്നതായി ചില റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്ന് ചന്ദ്രശേഖര റാവു പറഞ്ഞു.

#WATCH | Telangana CM K Chandrashekar Rao conducts an aerial survey of flood-affected areas near Bhadradri Kothagudem pic.twitter.com/QiowN3b8j1

— ANI (@ANI) July 17, 2022

തെലങ്കാന ചീഫ് സെക്രട്ടറി സോമേഷ് കുമാറും സർക്കാരിന്റെ കർഷക ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ പ്രോഗ്രാമിന്റെ ചെയർമാൻ പല്ല രാജേശ്വരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ഒരാഴ്ചയോളം തുടർച്ചയായി പെയ്യുന്ന മഴയിൽ തെലങ്കാനയിലെ പല പ്രദേശങ്ങളിലും വെള്ളത്തിന് അടിയിലാണ്. കഴിഞ്ഞ കുറേദിവസങ്ങളിലായി ക്ഷേത്രനഗരം കൂടിയായ ഭദ്രാചലത്തിലെ ജലനിരപ്പ് 70 അടിക്ക് മേലെയായിരുന്നു. എന്നാൽ ഇന്ന് അത് 60 അടിയായി കുറഞ്ഞത് തെല്ല് ആശ്വാസത്തിന് വക നൽകിയിട്ടുണ്ട്.