
കുവൈത്ത് സിറ്റി: ഇന്ന് പുലർച്ചെ കുവൈത്തിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. പ്രാദേശിക സമയം പുലർച്ചെ 2.30നാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല. അല്‍-അഹമ്മദി ഗവര്‍ണറേറ്റിന്റെ തെക്ക്പടിഞ്ഞാറന്‍ മേഖലയ്ക്ക് സമീപമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂമിക്കടിയിൽ എട്ട് മീറ്ററോളം താഴ്ചയിലായിരുന്നു ഭൂചലനം ഉണ്ടായതെന്ന് കെ എന്‍ എസ് എന്‍ അറിയിച്ചു.
രണ്ടാഴ്ച മുമ്പ് ഇറാനിൽ ഉണ്ടായ ഭൂചലനത്തിൽ അഞ്ച് പേർ മരണമടഞ്ഞിരുന്നു. തെക്കൻ ഇറാനിൽ അഞ്ച് തവണയാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 4.2 മുതൽ 6.3 വരെയാണ് തീവ്രത രേഖപ്പെടുത്തിയത്. ബഹ്‌റൈൻ, സൗദി അറേബ്യ, ഇറാൻ, ഒമാൻ, പാകിസ്ഥാൻ, ഖത്തർ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലും അന്നത്തെ ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. അതേസമയം ഗൾഫിൽ എവിടെയും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തില്ല.