തിരുവനന്തപുരം: ഐ.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ദേശീയ തലത്തിൽ ആദ്യത്തെ രണ്ടും മൂന്നും

റാങ്ക് നേടി കേരളത്തിന്റെ അഭിമാനമായ എസ്.ജെ. ആതിരയും,ഗൗരി അരുണും തിരുവനന്തപുരം സെന്റ് തോമസ് റസിഡൻഷ്യൽ സ്കൂളിന് സമ്മാനിച്ചത് ഇരട്ട റാങ്കിന്റെ തിളക്കം. സെന്റ് തോമസ് സ്കൂളിലെ തന്നെ വിഷ്ണു വി. പ്രഭുവാണ് 496 മാർക്കോടെ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം നേടിയത്. സ്കൂളിലെ 211 പേർ പരീക്ഷ എഴുതിയതിൽ 182 പേർ ഡിസ്റ്റിംഗ്ഷൻ നേടി.

തിരുവനന്തപുരം ക്രൈസ്റ്റ് നഗർ ഹയർ സെക്കൻഡറി സ്കൂളിലെ 180 കുട്ടികളാണ് വിജയിച്ചത്. അതിൽ 156 പേരും ഡിസ്റ്റിംഗ്ഷനും മറ്റുള്ളവർ ഫസ്റ്റ് ക്ളാസും നേടി. 495 മാർക്കോടെ ആദിത്യ ശങ്കറാണ് സ്കൂൾ ടോപ്പർ.

ലെക്കോൾ ചെമ്പകയിൽ 122 വിദ്യാർത്ഥികളിൽ 109 പേർ ഡിസ്റ്റിംഗ്ഷൻ നേടി. ഫസ്റ്റ് ക്ളാസുള്ളത് 13 പേർക്കാണ്. 99.2 ശതമാനം മാർക്കോടെ മാളവിക കിഷോറും ദേവിശ്രീ വിഷ്ണുദാസും സ്കൂൾ ടോപ്പർമാരായി. ലയോള സ്കൂളിൽ

91കുട്ടികളിൽ 90 പേരും ഡിസ്റ്റിംഗ്ഷൻ നേടി. ഒരാൾക്കാണ് ഫസ്റ്റ് ക്ളാസ്. 494 മാർക്കോടെ ജെസ്വിൻ ജോർജ് സ്കൂൾ ടോപ്പറായി.

ജില്ലയിൽ 13ഓളം ഐ.സി.എസ്.ഇ സ്കൂളുകളും മികച്ച വിജയം നേടി. 100 ശതമാനം വിജയമാണ് തലസ്ഥാനം കൈവരിച്ചത്.