
∙സെക്സിനെക്കുറിച്ച് പലർക്കും പലതരത്തിലുള്ള മിഥ്യാധാരണകളാണുള്ളത്. അശ്ലീല സൈറ്റുകളിൽ നിന്നും പുസ്‌തകങ്ങളിൽ നിന്നും ലഭിക്കുന്ന തെറ്റായ വിവരം പ്രാവർത്തികമാക്കാനാണ് ഇത്തരക്കാർ ശ്രമിക്കുന്നത്. എന്നാൽ അത് ഗുണത്തെക്കാളേറെ ദോഷമാണ് ചെയ്യുക. അശ്ലീല വീഡിയോയിൽ കാണുന്നതെല്ലാം യഥാർത്ഥ ജീവീതത്തിൽ പകർത്താൻ ശ്രമിക്കരുത്.
ലൈംഗികതയിൽ സ്ത്രീക്കും പുരുഷനും അവരുടെ ഇഷ്ടങ്ങളുണ്ട്. അത് ഇരുവരും പരസ്പരം അറിഞ്ഞിരിക്കേണ്ടതുണ്ട്.
രതിമൂർച്ഛ തന്നെ പുരുഷനും സ്ത്രീയ്ക്കും വ്യത്യസ്തമായാണ് അനുഭവപ്പെടുന്നത്. പുരുഷൻമാരിൽ പത്തിൽ ഒൻപക് പേർക്കും രതിമൂർച്ഛ അനുഭവപ്പെടുമ്പോൾ സ്ത്രീകളിൽ ഇത് പത്തിൽ ഏഴുപേർ എന്ന തോതിലാണ്. ചിലർ ദീർഘനേരം നീണ്ടുനിൽക്കുന്ന പൂർവ കേളികൾ ആഗ്രഹിക്കുമ്പോൾ മറ്റുചിലർക്ക് എല്ലാ പെട്ടെന്ന് അവസാനിപ്പിക്കുന്നതാകും ഇഷ്ടം. .∙
അടുത്തിടെ നടത്തിയ ഒരു സർവേയിൽ ലൈംഗികതയ്ക്കിടയിൽ സെൽഫ് കോൺഷ്യസ് ആകുന്നതിനെ വെറുക്കുന്നു എന്ന് 30 ശതമാനം സ്ത്രീകൾ അഭിപ്രായപ്പെട്ടു. അതുപോലെ പൂർവകേളികൾ മതിയാകാത്തതും രതിമൂർച്ഛ ലഭിക്കാത്തതും ഇടയ്ക്ക് തടസ്സങ്ങൾ വരുന്നതും ഇഷ്ടപ്പെടുന്നില്ല എന്നും സ്ത്രീകൾ അഭിപ്രായപ്പെട്ടു. ∙ ലൈംഗികത സന്തോഷം നിറഞ്ഞതാകാൻ പൂർവകേളികൾക്കായി സമയവും ഊർജവും ചെലവഴിക്കേണ്ടത് വളരെ പ്രധാനമാണ്.∙
തന്നെപ്പറ്റി നല്ല വാക്കുകൾ കേൾക്കുന്നതാണ് ഈ സമയത്ത് അവൾ ആഗ്രഹിക്കുന്നത്. പുരുഷൻ നുണ പറഞ്ഞില്ലെങ്കിലും അവളെ കംഫർട്ടബിൾ ആക്കുകയും എല്ലാ അപൂർണതയോടും കൂടി അവളെ സ്നേഹിക്കുകയും വേണം.∙ പുരുഷൻ തന്റെ ലൈംഗികതയെക്കുറിച്ച് സ്ത്രീയോട് പൊങ്ങച്ചം പറയാതിരിക്കുക. നിങ്ങൾ കിടപ്പറയിൽ എങ്ങനെയാണെന്നും എത്ര പേരുമായി മുൻപ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും കേൾക്കാൻ ഒരു സ്ത്രീയും ഇഷ്ടപ്പെടില്ല.∙രതിമൂർച്ഛ ലഭിച്ചോ എന്ന് ഇടയ്ക്കിടെ സ്ത്രീയോടു ചോദിക്കാതിരിക്കുക. ഇ
∙ജി സ്പോട്ടിനു വേണ്ടി ആഴത്തിൽ പരതാതിരിക്കുക. ഇന്റർനെറ്റിൽ നിന്നു ലഭിക്കുന്ന അറിവുകൾ വച്ച് ഇതു ചെയ്യുന്നത് ഒഴിവാക്കുക. എത്ര ആഴത്തിൽ ഒരു സ്ത്രീയെ അറിയണം എന്നത് തികച്ചും വ്യക്തിപരമാണ്.∙ . അവളുടെ ശരീരത്തെ മാത്രമല്ല മറ്റു കഴിവുകളെയും അറിയേണ്ടതാണ് .