hamza

കോഴിക്കോട്: മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ എസ് ഹംസയ്‌ക്കെതിരെ നടപടി. സംസ്ഥാന സെക്രട്ടറി, പ്രവർത്തകസമിതി അംഗം തുടങ്ങിയ പാർട്ടിസ്ഥാനങ്ങളിൽ നിന്ന് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. നിരന്തരം അച്ചടക്കലംഘനം നടത്തിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

മുസ്ലീം ലീഗിന്റെ പ്രവർത്തകസമിതി യോഗത്തിൽ ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെ ഹംസ രൂക്ഷമായി വിമർശിച്ചിരുന്നു. ഇ ഡിയേയും മോദിയെയും വിജിലൻസിനെയും വിജയനെയും ഭയന്ന് കഴിയുകയാണ് കുഞ്ഞാലിക്കുട്ടിയെന്നായിരുന്നു വിമർശനം. തുടർന്ന് കുഞ്ഞാലിക്കുട്ടി പ്രതിപക്ഷ ഉപനേതാവ് സ്ഥാനം രാജിവെക്കാൻ സന്നദ്ധത അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഹംസയെ സസ്‌പെൻഡ് ചെയ്‌തത്.

അതേസമയം, കുഞ്ഞാലിക്കുട്ടിയെ വിമർശിച്ചതിനല്ല, യോഗത്തിൽ എന്തെല്ലാം കാര്യങ്ങളാണ് ചർച്ചയായതെന്ന് മാദ്ധ്യമങ്ങളിൽ വാർത്ത വന്നതാണ് നടപടിയിലേക്ക് നയിച്ചതെന്നാണ് ലീഗ് കേന്ദ്രങ്ങൾ നൽകുന്ന വിശദീകരണം.