death

കൊല്ലം: നീറ്റ് പരീക്ഷ കഴിഞ്ഞ് ട്രെയിനിൽ മടങ്ങിയ വിദ്യാർത്ഥിയെ മരിച്ചനിലയിൽ കണ്ടെത്തി. കൊട്ടാരക്കരയ്ക്കും ആവണീശ്വരത്തിനും ഇടയിലെ കുര റെയിൽവേ സ്റ്റേഷനിലാണ് സംഭവം. പത്തനാപുരം പുന്നല സ്വദേശി അക്ഷയ് (19) യെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ട്രെയിനിൽ നിന്ന് ഇറങ്ങിയപ്പോൾ അപകടമുണ്ടായതാകാമെന്നാണ് പ്രാഥമിക നിഗമനം.