boy

ചില സമയങ്ങളിൽ മാതാപിതാക്കളുടെ നിർബന്ധത്തിന് വഴങ്ങി ഇഷ്ടമില്ലാത്ത പല കാര്യങ്ങളും ചെയ്യാൻ കുട്ടികൾ നിർബന്ധിതരാകാറുണ്ട്. കരഞ്ഞുകൊണ്ടായിരിക്കും പലപ്പോഴും മക്കൾ അവരുടെ ഇഷ്ടക്കേടുകൾ പ്രകടിപ്പിക്കുക. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ നവമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. കിക്ക് ബോക്സിംഗിനിടെയുള്ള കൊച്ചുകുട്ടിയുടെ മുഖത്തെ ദയനീയ ഭാവമാണ് ദൃശ്യങ്ങളിലുള്ളത്.

ബോക്സിംഗ് ക്ലാസിൽ വളരെ ആവേശത്തോടെ ഉള്ള ഒരു ആൺകുട്ടിയെയാണ് വീഡിയോയിൽ ആദ്യം കാണുന്നത്. എന്നാൽ ക്യാമറ സൂം ഇൻ ചെയ്യുമ്പോൾ, പിന്നിൽ ഒരു ചെറിയ ആൺകുട്ടിയെ കാണാം. മാതാപിതാക്കളുടെ നിർബന്ധത്തിന് വഴങ്ങിയോ മറ്റോ അവൻ പാതി മനസോടെ ബോക്സിംഗിൽ ഏർപ്പെട്ടിരിക്കുകയാണ്. കുട്ടി ഏത് നിമിഷവും കരയുമെന്ന് തോന്നാം. പിന്നിൽ നിൽക്കുന്ന ആൺകുട്ടി ഇത് കണ്ട് ചിരിക്കുന്നതും, ഒരാൾ അവനോട് മിണ്ടാതിരിക്കാൻ ആംഗ്യം കാണിക്കുകയും ചെയ്യുന്നു.

ആൺകുട്ടിയുടെ ദയനീയ മുഖമാണ് ഏവരുടെ മനം കവർന്നത്. പലരും അവരുടെ കുട്ടിക്കാലത്തേക്ക് പോയി. താൽപ്പര്യമില്ലാത്ത എന്തെങ്കിലും ചെയ്യാൻ മാതാപിതാക്കൾ നിർബന്ധിച്ച സന്ദർഭങ്ങളെക്കുറിച്ചാണ് മിക്കവരും കമന്റ് ചെയ്തിരിക്കുന്നത്.

When your parents force you to do something.

pic.twitter.com/9PaaPeMDEW

— Figen (@TheFigen) July 13, 2022