multanimitty

സൗന്ദര്യ സംരക്ഷണത്തിന് മാർക്കറ്റിൽ കിട്ടുന്നതും വീട്ടുവളപ്പിലുള്ളതുമായ പലതരത്തിലുള്ള സാധനങ്ങൾ ഉപയോഗിക്കുന്നവരാണ് നമ്മൾ. സൗന്ദര്യം നിലനിർത്താൻ മണ്ണിനും കഴിയും. നൈൽ നദീതീരത്തെ കളിമണ്ണാണ് ലോകസുന്ദരി ക്ലിയോപാട്ര ഉപയോഗിച്ചിരുന്നത്.

അത്തരത്തിൽ കളിമണ്ണിന് പകരം ഉപയോഗിക്കാൻ കഴിയുന്ന കിടിലൻ സാധനമാണ് മുൾട്ടാണി മിട്ടി. കളിമണ്ണ് ഉപയോഗിക്കുേേമ്പാൾ കിട്ടുന്ന അതേഫലം മുൾട്ടാണി മിട്ടി ഉപയോഗിക്കുമ്പോൾ കിട്ടും. മുഖത്ത് തിളക്കം കൂട്ടാനും, മുഖക്കുരു അകറ്റാനും, കറുത്ത പാടുകൾ നീക്കാനും, എണ്ണമയം ഇല്ലാതാക്കാനും, മുഖത്ത് അടിഞ്ഞുകൂടിയ അഴുക്ക് അകറ്റാനുമൊക്കെ മുൾട്ടാണിമിട്ടി സഹായിക്കും.


മുൾട്ടാണി മിട്ടിയും റോസ്‌വാട്ടർ മിക്സ് ചെയ്തു ഉണങ്ങിക്കഴിഞ്ഞാൽ കഴുകിക്കളയുക. ഇത് മുഖക്കുരുവും എണ്ണമയവും അഴുക്കും അകറ്റാൻ സഹായിക്കും. മുൾട്ടാണി മിട്ടിയും തൈരും ചേർത്ത് മുഖത്തിട്ടാൽ മുഖകാന്തി വർദ്ധിക്കും. ആഴ്‌ചയിൽ രണ്ട് ദിവസമെങ്കിലും ഇങ്ങനെ ചെയ്യണം. ഉപയോഗിച്ച് തുടങ്ങി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഫലം കിട്ടും.