തിരുവനന്തപുരം:സദ്ഗുരു ജഗി വാസുദേവിന്റെ നേതൃത്വത്തിൽ കോയമ്പത്തൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇഷ ഫൗണ്ടേഷൻ,ആത്മീയ ഉണർവിനായി ഇന്നർ എൻജിനീയറിംഗ് കംപ്ലീഷൻ യോഗ കോഴ്സ് നടത്തും.23നു വൈകിട്ട് 4 മുതൽ എട്ട് വരെയും 24ന് രാവിലെ 6 മുതൽ വൈകിട്ട് 7 വരെയുമാണ് കോഴ്സ്.സ്ഥലം : ഇഷ പ്ലേസ്, തക്ഷശില, നമ്പർ 6 ബെൽഹെവൻ റോഡ്, ആർ.ബി.ഐ ഓഫീസേഴ്സ് ക്വാർട്ടേഴ്സിന് സമീപം,കവടിയാർ,തിരുവനന്തപുരം.
ഇഷ ഫൗണ്ടേഷനിൽ നിന്ന് പരിശീലനം ലഭിച്ച വിദഗ്ദ്ധ പരിശീലകർ ക്ലാസ് നയിക്കും.കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ഫോൺ- 7994511161 / 9349345544, ഓൺലൈൻ രജിസ്‌ട്രേഷന് ഇ-മെയിൽ trivandrum@ishayoga.org.പ്രോഗ്രാമിൽ പങ്കെടുക്കുന്നതിനു മുന്നോടിയായി ഇഷ ഫൗണ്ടേഷന്റെ ഇന്നർ എൻജിനീയറിംഗ് ഓൺലൈൻ സെക്‌ഷൻ പൂർത്തിയാക്കിയിരിക്കണം.