
മിറർ സെൽഫിയിൽ ക്യൂട്ട് ലുക്കിൽ മലയാളത്തിന്റെ പ്രിയതാരം മഡോണ സെബാസ്റ്റ്യൻ. താരം പങ്കുവച്ച ചിത്രങ്ങൾ ആരാധകർ വേഗം ഏറ്റെടക്കുകയും ചെയ്തു. തന്റെ വിശേഷങ്ങൾമഡോണ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പ്രേമം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരമാണ് മഡോണ. പ്രേമത്തിന്റെ തെലുങ്ക് റീമേക്കിലൂടെയാണ് മഡോണ അവിടെ അരങ്ങേറിയത്. കിംഗ് ലയർ, ഇബ്ലീസ്, വൈറസ്, ബ്രദേഴ്സ് ഡേ എന്നിവ മലയാളത്തിലെ മറ്റു ചിത്രങ്ങൾ. കൊട്ടിഗോബ - 3 എന്ന ചിത്രത്തിലൂടെയാണ് മഡോണ തെലുങ്കിൽ എത്തുന്നത്. ശ്യാം സിംഗ റോയ്, കൊമ്പ് വച്ച സിങ്കംഡാ എന്നീ ചിത്രങ്ങളാണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയത്. മലയാളത്തിൽ പുതിയ ചിത്രങ്ങൾ കമ്മിറ്റ് ചെയ്തിട്ടില്ല.