
ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവരെ നായകനും നായികയുമാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത തല്ലുമാല ട്രെയിലർ പുറത്തിറങ്ങി. അടിമുടി തല്ലുമായാണ് ട്രെയിലർ. സെവൻസിന് അടി, പൂരത്തിന് അടി, ഉത്സവത്തിന് അടി, പെരുന്നാളിന് അടി, ഗാനമേളയ്ക്ക അടി, തിയേറ്ററിൽ അടി, പിന്നെ വെറുതേ വരുന്ന അടി. അതിന്റെയൊക്കെ തിരിച്ചടി, ആക്‌ഷനും മാസും കോമഡിയും നിറഞ്ഞ മുഴുനീള എന്റർടെയ്‌നർ ആകും ചിത്രം എന്നാണ് ട്രെയിലർ നൽകുന്ന സൂചന. മണവാളൻ വസീം എന്ന നായക കഥാപാത്രത്തെയാണ് ടൊവിനോ തോമസ് അവതരിപ്പിക്കുന്നത്. ബീപാത്തു എന്നാണ് കല്യാണിയുടെ കഥാപാത്രത്തിന്റെ പേര്. ചെമ്പൻ വിനോദ് ,ഷൈൻ ടോം ചാക്കോ , ജോണി ആന്റണി, ബിനു പപ്പു, ലുഖ്‌മാൻ എന്നിവരാണ് മറ്റു താരങ്ങൾ. മുഹ്‌സിൻ പരാരിയും അഷ്‌റഫ് ഹംസയും ചേർന്നാണ് രചന. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്‌മാൻ നിർമ്മിക്കുന്നു.