vedant

ഭുവനേശ്വർ : അച‌്‌ഛൻ മാധവന്റെ സിനിമ 'റോക്കട്രി' തിയേറ്ററുകളിൽ ആരവം തീർക്കുമ്പോൾ മകൻ വേദാന്ത് മാധവൻ നീന്തൽക്കുളത്തിൽ റോക്കറ്റ് വേഗത്തിൽ റെക്കാഡുകൾ തകർക്കുന്നു. ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ജൂനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ്പിലാണ് സിനിമാതാരം ആർ.മാധവന്റെ മകൻവേദാന്ത് 1500 മീറ്റർ ഫ്രീസ്‌റ്റൈലിൽ റെക്കാഡ് കുറിച്ചത്. 16മിനിട്ട് 01:73 സെക്കൻഡിൽ ഫിനിഷ് ചെയ്ത വേദാന്ത് 2017ൽ സ്വന്തം നാട്ടുകാരൻ അദ്വൈദ് പേജ് സ്ഥാപിച്ച 16മിനിട്ട് 06:43 സെക്കന്‍ഡിന്റെ റെക്കോഡാണ് പഴങ്കഥയാക്കിയത്. കർണാടകയുടെ അമോഗ് ആനന്ദ് വെങ്കടേഷ് ( 16മിനിട്ട് 21:98 സെക്കൻഡ് ) രണ്ടാമതെത്തിയപ്പോൾ ബംഗാളിന്റെ ശുഭോജീത് ഗുപ്ത (16 മിനിട്ട് 34:06) മൂന്നാമനായി.