p

തിരുവനന്തപുരം: ജി.എസ്.ടി കൗൺസിൽ യോഗത്തിലെ തീരുമാനത്തിന് വ്യത്യസ്തമായാണ് അവശ്യസാധനങ്ങൾക്ക് നികുതി ഏർപ്പെടുത്തി കേന്ദ്രസർക്കാർ ഉത്തരവിറക്കിയതെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. നിത്യോപയോഗ സാധനങ്ങളുടെ ജി.എസ്.ടി വർദ്ധിപ്പിച്ചതിനെതിരെ കടുത്ത പ്രതിഷേധം കൗൺസിലിൽ ഉയർത്തിയിട്ടുണ്ട്. നിത്യോപയോഗ സാധനങ്ങളുടെ നികുതി നിരക്ക് കുറയ്ക്കുകയും ആഡംബര വസ്തുക്കളുടെ നിരക്ക് പഴയപടി പുന:സ്ഥാപിക്കുകയും ചെയ്യണമെന്നാണ് സർക്കാർ നിലപാട്.

മൂ​വാ​റ്റു​പു​ഴ​ ​ബൈ​പ്പാ​സ്:​ ​ഭൂ​മി​യെ​ടു​പ്പി​ന് 200​കോ​ടി​ ​വേ​ണം

തി​രു​വ​ന​ന്ത​പു​രം​:​ ​മൂ​വാ​റ്റു​പു​ഴ​-​ ​ക​ടാ​തി​-​ ​കാ​ര​ക്കു​ന്നം​ ​ബൈ​പ്പാ​സി​ന് ​ഭൂ​മി​യേ​റ്റെ​ടു​ക്കാ​നു​ള്ള​ ​ചെ​ല​വി​ന്റെ​ ​പ​കു​തി​ ​സ​ർ​ക്കാ​ർ​ ​മു​ട​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ടെ​ന്നും​ ​പു​തി​യ​ ​അ​ലെ​യ്ൻ​മെ​ന്റി​ൽ​ ​ഭൂ​മി​യേ​റ്റെ​ടു​ക്കാ​ൻ​ 200​കോ​ടി​ ​രൂ​പ​ ​ചെ​ല​വു​ണ്ടാ​വു​മെ​ന്നും​ ​മ​ന്ത്രി​ ​കെ.​എ​ൻ.​ ​ബാ​ല​ഗോ​പാ​ൽ​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ​റ​ഞ്ഞു.​ ​കി​ഫ്ബി​ ​വ​ഴി​ ​ന​ട​പ്പാ​ക്കു​ന്ന​ ​പ​ദ്ധ​തി​യാ​ണി​ത്.​ ​കി​ഫ്ബി​യി​ല​ട​ക്കം​ ​ക​ടു​ത്ത​ ​സാ​മ്പ​ത്തി​ക​ ​നി​യ​ന്ത്ര​ണ​ത്തി​ന് ​കേ​ന്ദ്രം​ ​ശ്ര​മി​ക്കു​ക​യാ​ണ്.​ ​മൂ​വാ​റ്റു​പു​ഴ​ ​സ്റ്റേ​ഡി​യം​ ​നി​ർ​മ്മാ​ണ​ ​പ്ര​വൃ​ത്തി​ ​ര​ണ്ടു​വ​ട്ടം​ ​ടെ​ൻ​ഡ​ർ​ ​ചെ​യ്തു.​ 32.55​കോ​ടി​ക്ക് ​ധ​നാ​നു​മ​തി​യും​ ​ന​ൽ​കി​യ​താ​ണ്.​ ​ര​ണ്ടു​വ​ട്ടം​ ​ടെ​ൻ​ഡ​ർ​ ​ചെ​യ്തി​ട്ടും​ ​ക്വോ​ട്ട് ​ചെ​യ്ത​ ​നി​ര​ക്ക് ​ഉ​യ​ർ​ന്ന​താ​ണ്.​ ​ഊ​രാ​ളു​ങ്ക​ലി​ന്റെ​ ​ടെ​ൻ​ഡ​റും​ ​ലോ​ക്ക​ൽ​ ​മാ​ർ​ക്ക​റ്റി​ലെ​ക്കാ​ൾ​ ​ഏ​ഴു​ ​ശ​ത​മാ​ന​ത്തി​ലേ​റെ​യാ​ണ്.​ ​ടെ​ൻ​ഡ​റി​ന് ​അ​നു​മ​തി​യാ​യാ​ലു​ട​ൻ​ ​തു​ട​ർ​ന​ട​പ​ടി​ക​ൾ​ ​ഉ​ണ്ടാ​വു​മെ​ന്ന് ​മാ​ത്യു​ ​കു​ഴ​ൽ​നാ​ട​ന്റെ​ ​സ​ബ്മി​ഷ​ന് ​മ​ന്ത്രി​ ​മ​റു​പ​ടി​ ​ന​ൽ​കി.