
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിയമസഭയ്‌ക്കുള്ളിൽ കാൽ വഴുതി വീണു. സഭയിൽ നിന്ന് ഇറങ്ങുമ്പോൾ ചവിട്ട് പടിയിൽ തട്ടി വീഴുകയായിരുന്നു. വൈകുന്നേരം 3.45 നായിരുന്നു സംഭവം. നിലത്ത് വീണെങ്കിലും മറ്റു പരിക്കുകളൊന്നും മന്ത്രിയ്‌ക്ക് പറ്റിയിട്ടില്ല.