
ലാസ് വേഗസ്: യു.എസിൽ നെവാഡയിലെ നോർത്ത് ലാസ് വേഗസ് വിമാനത്താവളത്തിൽ പറക്കുന്നതിനിടെ റൺവേയ്ക്ക് മുകളിൽവച്ച് രണ്ട് ഒറ്റ എൻജിൻ ചെറു വിമാനങ്ങൾ കൂട്ടിയിടിച്ച് നാല് മരണം. പ്രാദേശിക സമയം ഞായാറാഴ്ച ഉച്ചയോടെയാണ് സംഭവം. പൈപ്പർ പി.എ - 46, സെസ്ന 172 വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. രണ്ട് പേർ വീതമാണ് ഇരു വിമാനങ്ങളിലുമുണ്ടായിരുന്നത്.
പൈപ്പർ ലാൻഡിംഗിനൊരുങ്ങവെ പറന്നുയർന്ന സെസ്നയുമായി കൂട്ടിയിടിക്കുകയായിരുന്നു. പൈപ്പർ റൺവേയ്ക്ക് സമീപവും സെസ്ന സമീപത്തെ കുളത്തിലേക്കുമാണ് പതിച്ചത്. അപകടത്തിന്റെ കാരണം വ്യക്തമല്ല.