deva

■ദേവസ്വം, എസ്.സി,എസ്.ടി സെക്രട്ടറിമാർ 10 ദിവസത്തിനകം റിപ്പോർട്ട് നൽകണം

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോർഡുകളിലെ ഉദ്യോഗ

നിയമനങ്ങളിൽ പട്ടികജാതിക്കാരുടെ സംവരണ ഊഴത്തിൽ നടത്തിയ അട്ടിമറിക്കെതിരെ

സംസ്ഥാന പട്ടികജാതി-പട്ടിക ഗോത്ര വർഗ കമ്മിഷൻ ചെയർമാൻ ബി.എസ്.മാവോജി സ്വമേധയാ കേസെടുത്തു.

വിഷയം

വിശദമായി പരിശോധിച്ച് പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ദേവസ്വം,

പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് സെക്രട്ടറിമാർക്ക് കമ്മിഷൻ

ചെയർമാൻ ഉത്തരവ് നൽകി.

പട്ടികജാതിക്കാരുടെ ഊഴം മുന്നാക്ക സംവരണത്തിനായി മാറ്റിക്കൊണ്ടുള്ള ദേവസ്വം

റിക്രൂട്ട്മെന്റ് ബോർഡിന്റെ ഉത്തരവ് നടപ്പാക്കിയത് വഴി പട്ടികജാതിക്കാർക്ക് കഴിഞ്ഞ

രണ്ട് വർഷത്തിനിടെ പന്ത്രണ്ടിലേറെ നിയമനങ്ങൾ നഷ്ടമായത് സംബന്ധിച്ച്
കേരളകൗമൂദി ഇന്നലെ പ്രസിദ്ധീകരിച്ച വാർത്തയെ ആധാരമാക്കിയാണ് കേസ്.

ഹിന്ദു സമൂഹത്തിലെ ആനുപാതിക പ്രാതിനിദ്ധ്യത്തിന് പട്ടികജാതി-പട്ടികവർഗ

വിഭാഗങ്ങൾക്ക് ഭരണഘടനാപരമായി അർഹതയുണ്ടെന്നും, അവകാശപ്പെട്ട സംവരണ

നിയമനങ്ങളിൽ നിന്ന് അവരെ മാറ്റി നിറുത്തുന്നത് ഭരണഘടനാ ലംഘനവും,നീതി

നിഷേധവുമാണെന്നും കമ്മിഷന്റെ ഉത്തരവിൽ പറയുന്നു.

തിരുവിതാംകൂർ,കൊച്ചി,മലബാർ ,ഗുരുവായൂർ ,കൂടൽമാണിക്യം ദേവസ്വം ബോർഡുകളിലെ നിയമനങ്ങളിൽ 2015ൽ സംവരണം ഏർപ്പെടുത്തിയത് മുതൽ ഈഴവ കഴിഞ്ഞാൽ

രണ്ടാമത്തെ സംവരണ ഊഴം പട്ടികജാതിക്കായിരുന്നു. പി.എസ്.സി നിയമന രീതിയാണ് മാനദണ്ഡമാക്കിയത്. 2020 ൽ മുന്നാക്ക വിഭാഗങ്ങളിലെ

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് ദേവസ്വം ബോർഡിൽ പത്ത്

ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തിയതോടെ, പട്ടികജാതിക്കാർ

രണ്ടാമത്തെ സംവരണ ഊഴത്തിൽ നിന്ന് പിന്തള്ളപ്പെട്ടു. ആ ഊഴം മുന്നാക്ക സംവരണത്തിന് നൽകി.അതോടെ, ആറെണ്ണത്തിൽ താഴെയുള്ള നിയമനങ്ങളിൽ നിന്ന് പട്ടികജാതിക്കാർ പുറത്താക്കപ്പെടുന്ന സ്ഥിതിയായി.