kunjila
kunjila

കോഴിക്കോട്: ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പേരിൽ ഒറ്റപ്പാലം പൊലീസ് കേസെടുത്തതിനെതിരെ യുവ സംവിധായക കുഞ്ഞില മാസിലാമണി. അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയിൽ പ്രതിഷേധിച്ചതിന്റെ പേരിൽ വളരെ മുമ്പ് ഇട്ട ഒരു പോസ്റ്റിന്റെ പേരിൽ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചു എന്ന് പറഞ്ഞുകൊണ്ട് കേസെടുത്തിരിക്കുന്നതെന്നാണ് അവരുടെ നിലപാട്..കേരളം ഒരു ഫാസിസ്റ്റ് സ്റ്റേറ്റാണെന്നും അവർ പറഞ്ഞു.

അവരുടെ ഫെയ്സ് ബുക്ക് പോസ്റ്റിൽ നിന്ന്:

" ഇപ്പോൾ കിട്ടിയത്. കുഞ്ഞില എന്ന് ഒപ്പിട്ടുവാങ്ങി. ഇത്രയും കാര്യങ്ങൾ ആദ്യം ചെയ്യുക. കേൾക്കുക. ഇതിന്റെ അർത്ഥം പിണറായി വിജയന് എന്റെ മാതാപിതാക്കളുടെ പേരറിയാം. ഞാൻ താമസിക്കുന്നത് എവിടെയാണെന്നറിയാം. കഷ്ടപ്പെട്ട് ആണെങ്കിലും ഇന്നോവ ഈ വളപ്പിൽ കേറും എന്നറിയാം. ഞാൻ ഈ കേസിൽ അറസ്റ്റിലായാൽ, എന്നെങ്കിലും പുറത്തിറങ്ങിയാൽ ഞാൻ ഇതുവരെ ചെയ്തിട്ടുള്ള, പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും എല്ലാ മാദ്ധ്യമങ്ങളും എടുത്ത് ഉപയോഗിക്കുക. ഇത് എന്താണ് വകുപ്പ് എന്ന് കമന്റിൽ പറയുക. കേരള പൊലീസിന്റെ അടുത്ത് നീതിക്ക് വേണ്ടി അലഞ്ഞ് മരിച്ചിട്ടുള്ള എന്നെ നിങ്ങൾ അറസ്റ്റ് ചെയ്യുന്നതും നരേന്ദ്ര മോദിയുടെ രാഷ്ട്രീയവും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. കേരളം ഒരു ഫാസിസ്റ്റ് സ്റ്റേറ്റാണ്"