
ഗോൾ : പാകിസ്ഥാനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം കളിനിറുത്തുമ്പോൾ ശ്രീലങ്ക 333 റൺസ് ഒന്നാം ഇന്നിംഗ്സ് ലീഡിലെത്തി. ആദ്യ ഇന്നിംഗ്സിൽ 222റൺസിന് ആൾഒൗട്ടായ ലങ്കയ്ക്കെതിരെ പാകിസ്ഥാൻ 218ന് പുറത്തായിരുന്നു. തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ലങ്ക 329/9 എന്ന നിലയിലാണ്.ദിനേഷ് ചാന്ദിമൽ(86*),ഒഷാഡ ഫെർണാൻഡോ(64),കുശാൽ മെൻഡിസ് (76) എന്നിവരാണ് ലങ്കയ്ക്കായി പൊരുതിയത്. പാകിസ്ഥാനായി മൊഹമ്മദ് നവാസ് അഞ്ചുവിക്കറ്റും യാസിർ ഷാ മൂന്ന് വിക്കറ്റും വീഴ്ത്തി.