
കൊച്ചുകുട്ടികളുടെ ചോദ്യങ്ങൾ ചിലസമയങ്ങളിൽ ഭരണാധികരികളെപ്പോലും അമ്പരപ്പിക്കും. അത്തരത്തിൽ ഒരു കൊച്ചുകുട്ടിയുടെ രണ്ട് ചോദ്യങ്ങളും അവയ്ക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നൽകിയ മറുപടിയും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
മുംബയിലെ നന്ദൻവൻ ബംഗ്ലാവിൽവച്ചാണ് ഇരുവരും ആശയവിനിമയം നടത്തിയത്. എങ്ങനെ മുഖ്യമന്ത്രിയാകാമെന്നാണ് കൊച്ചുമിടുക്കിക്ക് അറിയേണ്ടത്. ' ആസാമിൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ ജനങ്ങളെ സഹായിക്കാൻ താങ്കൾ വെള്ളത്തിലൂടെ അലഞ്ഞുനടന്നു, പ്രളയബാധിതരെ സഹായിച്ച് എനിക്ക് മുഖ്യമന്ത്രിയാകാൻ കഴിയുമോ' എന്നാണ് അന്നദാ ദാംരെ എന്ന പെൺകുട്ടി ചോദിച്ചത്.
'അതെ, മോൾക്ക് തീർച്ചയായും മുഖ്യമന്ത്രിയാകാം. ഞങ്ങൾ ഇത് സംബന്ധിച്ച് പ്രമേയം പാസാക്കും'- എന്ന് മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് മറുപടി നൽകി. ഈ വർഷത്തെ ദീപാവലി സമയത്ത് തന്നെ ഗോഹട്ടിയിലേക്ക് കൊണ്ടുപോകുമോയെന്നായിരുന്നു കൊച്ചുമിടുക്കിയുടെ അടുത്ത ചോദ്യം. 'തീർച്ചയായും കൊണ്ടുപോകാം. ഗോഹട്ടിയിലെ കാമഖയ ക്ഷേത്രം സന്ദർശിക്കണോ' എന്ന് മുഖ്യമന്ത്രി തിരിച്ചുചോദിച്ചപ്പോൾ വേണമെന്ന് അന്നദാ മറുപടി നൽകി.
#WATCH | After meeting Maharashtra CM Eknath Shinde at his Nandanvan bungalow in Mumbai, a girl Annada Damre requested him to take her to Guwahati during Diwali vacation and also asked if she could become the CM by helping flood-affected people just like he did?
— ANI (@ANI) July 18, 2022
(Source: CMO) pic.twitter.com/WSdUN16jHq