shafi

മോദി സർക്കാരിനെ പരിഹസിച്ച് ഷാഫി പറമ്പിൽ എം എൽ എ. രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞ സാഹചര്യത്തിൽ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്. അറുപത് വർഷം ഭരിച്ചിട്ടും കോൺഗ്രസിന് ചെയ്യാൻ സാധിക്കാത്തത് എത്ര പെട്ടന്നാണ് മോദിജി ചെയ്തത് എന്നാണ് കുറിപ്പിൽ പറയുന്നത്. ഇന്ധനവിലയും ഗ്യാസ് വിലയും കൂടുന്നതിനെക്കുറിച്ചും കുറിപ്പിൽ പറയുന്നുണ്ട്.

"60 വർഷം ഭരിച്ചിട്ടും കോൺഗ്രസിന് ചെയ്യാൻ സാധിക്കാത്തത് എത്ര പെട്ടന്നാണ് മോദിജി ചെയ്തത്. 40 ആകും 40 ആകും പറഞ്ഞിട്ടിപ്പോ അര ഡോളറിന് 40 ആയി...ഇന്ധനത്തിന് 100 കടന്നു,ഗ്യാസിന് 1000 വും കടന്നു."- എന്നാണ് ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം 80 കടക്കുന്നത്. ഇന്ന് രാവിലെ 79.98 എന്ന നിലയിലാണ് പ്രാദേശിക കറൻസി വ്യാപാരം ആരംഭിച്ചത്. തുടർന്ന് 80.0175 എന്ന റെക്കോർഡ് താഴ്ചയിലേക്ക് രൂപ കൂപ്പുകുത്തി.