prithviraj

പൃഥ്വിരാജിനെ നായകനാക്കി ഷാജി കെെലാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കാപ്പ. ജി.ആര്‍ ഇന്ദുഗോപൻ എഴുതിയ 'ശംഖുമുഖി' എന്ന നോവലിനെ ആസ്‍പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

മഞ്ജു വാര്യർ, ആസിഫ് അലി, അന്ന ബെൻ, ദിലീഷ് പോത്തൻ, ജഗദീഷ് ,നന്ദു എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോമോൻ ടി ജോൺ ഛായാഗ്രഹണം നിർവഹിക്കുന്നു. ജിനു എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് , ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയേറ്റർ ഒഫ് ഡ്രീംസ്, ഫെഫ്‌ക റൈറ്റേഴ്‌സ് യൂണിയന്റെ സഹകരണത്തിലാണ് 'കാപ്പ' ഒരുങ്ങുന്നത്.

prithvi

ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്. 'കൊട്ട മധു' എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. കൊട്ട മധു ആകുന്നതിന് മുമ്പുള്ള മധു എന്ന ക്യാപ്ഷനോടെയാണ് പൃഥ്വിരാജ് ഫോട്ടോ പങ്കുവച്ചിരിക്കുന്നത്.

Madhu…before he became Kotta Madhu. #KAAPA #ShajiKailas @dopjomon #FEFKA Writer’s Union #Theatreofdreams #GRIndugopan pic.twitter.com/rBSyJIJOWr

— Prithviraj Sukumaran (@PrithviOfficial) July 19, 2022