dandruff

ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് താരനും അതുമൂലമുണ്ടാകുന്ന ചൊറിച്ചിലും. താരൻ മാറാനായി പല തരത്തിലുള്ള വഴികൾ പരീക്ഷിച്ച് മടുത്തവരാകും നിങ്ങൾ. എന്നാൽ താരൻ പൂർണമായും അകറ്റാൻ ഉദ്ദേശിക്കുന്നവരാണ് നിങ്ങളെങ്കിൽ അതിന് വിലകൂടിയ ട്രീറ്റ്മെന്റുകൾ ചെയ്യുന്നതിന് പകരം എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാവുന്ന ഈ വഴി ഒന്നു പരീക്ഷിച്ച് നോക്കൂ. വീട്ടിൽ എപ്പോഴുമുണ്ടാകുന്ന സാധനങ്ങൾ കൊണ്ടുതന്നെ ഒരുമണിക്കൂറിനുള്ളിൽ നിങ്ങൾക്ക് താരൻ അകറ്റാം.

ആവശ്യമായവ

1. തേങ്ങാപ്പാൽ

മുടിയ്ക്ക് വളരെ ഗുണം ചെയ്യുന്ന ഒന്നാണ് തേങ്ങാപ്പാൽ. ശിരോചർമത്തിലെ വരൾച്ച മാറാൻ ഇത് സഹായിക്കുന്നു. മുടികൊഴിച്ചിൽ മാറാനും മുടി നന്നായി വളരാനും തേങ്ങാപ്പാൽ സഹായിക്കും. മുടി തിളങ്ങാനും മൃദുവാകാനും തേങ്ങാപ്പാൽ തലയിൽ തേയ്ക്കുന്നത് നല്ലതാണ്.

2. നാരങ്ങ

ശിരോചർമത്തിലുണ്ടാകുന്ന ചൊറിച്ചിൽ മാറാനും ചർമം വൃത്തിയാകാനും നാരാങ്ങാനീര് സഹായിക്കുന്നു. മൃതകോശങ്ങളെ നീക്കാനും ഇതിന് കഴിയും. നാരങ്ങയിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ളതിനാൽ ആരോഗ്യത്തോടെ മുടി വളരാനും സഹായിക്കുന്നു.

dandruff

ഹെയർപായ്ക്ക്

നാല് ടോബിൾസ്പൂൺ തേങ്ങാപ്പാൽ എടുക്കുക. അതിലേയ്ക്ക് ഒന്നേകാൽ ടേബിൾസ്പൂൺ നാരങ്ങാനീര് ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഒരു കോട്ടണിൽ മുക്കി തലയോട്ടിയിൽ തേയ്ച്ച് പിടിപ്പിക്കാവുന്നതാണ്. തേങ്ങാപ്പാലിൽ എണ്ണയുടെ അംശം ഉള്ളതിനാൽ ആദ്യം എണ്ണ തേയ്ക്കേണ്ട ആവശ്യമില്ല. തേങ്ങാപ്പാലിന് പകരം വെള്ളരിക്ക ജ്യൂസും ഉപയോഗിക്കാവുന്നതാണ്.