job

ഇക്കാലത്ത് ജോലി കിട്ടാൻ വളരെയേറെ പ്രയാസമാണ്. ആഗ്രഹിച്ച ജോലി ലഭിക്കാത്തതിലെ നിരാശ പലരും പല രീതിയിലാകും പ്രകടിപ്പിക്കുക. ഇപ്പോഴിതാ നിരാശ പ്രകടിപ്പിച്ച് നൽകിയ മറുപടി ഒരു യുവതിക്ക് അനുഗ്രഹമായിരിക്കുകയാണ്.

താൻ ആഗ്രഹിച്ച ജോലിക്ക് രണ്ടാമതും അപേക്ഷ അയച്ച ശേഷം കാത്തിരിക്കുകയായിരുന്നു യുവതി. ഈ സമയത്താണ് ഇന്റർവ്യൂവിന് ക്ഷണം ഇല്ലെന്ന മെയിൽ വന്നത്. തന്റെ നിരാശ യുവതി പ്രകടമാക്കിയത് റിജക്ഷൻ മെയിലിന് മറുപടിയായി ഒരു മീം അയച്ചുകൊണ്ടാണ്.

job

അയച്ച സ്റ്റിക്കറിനൊപ്പം എന്തിന് തന്നെ റിജക്‌ട് ചെയ്‌തുവെന്നും യുവതി ചോദിച്ചു. ഫെർണാണ്ടോ ബോട്ടെറോ വരച്ച പോപ് ലിയോ എക്സ് എന്ന ചിത്രമാണ് സ്റ്റിക്കറായി ഇവർ അയച്ചത്. രസകരമായ ഈ മറുപടി കണ്ട് കമ്പനിയുടെ മനസ് മാറി. പിന്നാലെ ടിക്‌ ടോക്കർ കൂടിയായ യുവതിയെ അഭിമുഖത്തിന് ക്ഷണിച്ചുകൊണ്ട് മറ്റൊരു മെയിൽ കൂടി കമ്പനി അയച്ചു.

സംഭവം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തതിന് പിന്നാലെ നിരവധിയാളുകളാണ് യുവതിയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. യുവതി ചെയ്‌തത് പിന്തുടരാൻ ആഗ്രഹിക്കുന്നുവെന്ന് ഒരുപാട് പേർ പ്രതികരിച്ചു.