liquidator

കൊച്ചി: കേരള ഹൈക്കോടതിയുടെ ഔദ്യോഗിക ലിക്വിഡേറ്ററായി വി.എം.പ്രശാന്ത് (ഐ.സി.എൽ.എസ്) ചുമതലയേറ്റു. കേന്ദ്ര കോർപ്പറേറ്റ്കാര്യ മന്ത്രാലയത്തിൽ ജോയിന്റ് ഡയറക്‌ടറായി പ്രവർത്തിക്കുകയായിരുന്നു. കേന്ദ്രസർക്കാരിന്റെ നിരവധി ഉന്നതപദവികളിൽ സേവനമനുഷ്‌ടിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ്. എറണാകുളം മെഡിക്കൽ കോളേജ് (കളമശേരി) അദ്ധ്യാപിക ആർ.പ്രീതയാണ് ഭാര്യ.