pakistan-

ഇസ്ലാമാബാദ്: ഇസ്ലാമാബാദിൽ ബുർഖ ധരിച്ച പാകിസ്ഥാൻ യുവതിയെ അജ്ഞാതൻ ഉപദ്രവിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നു. പട്ടാപ്പകൽ വിജനമായ നിരത്തിലൂടെ നടന്ന് പോയ യുവതിയെ പിന്നിൽ നിന്നും ഒരാൾ ഉപദ്രവിക്കുന്നതാണ് വീഡിയോയിലുള്ളത്. സ്ത്രീ ബലം പ്രയോഗിച്ച് പ്രതിഷേധിച്ചതോടെ അക്രമി ഓടി മറയുന്നതും വീഡിയോയിലുണ്ട്. ഉപദ്രവിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇന്റർനെറ്റിൽ വൈറലായതോടെ സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയരുകയാണ്. ഇസ്ലാമാബാദിലെ സെക്ടർ ഐ10ലാണ് സംഭവം. കുറ്റവാളിയെ കണ്ടെത്തി ശിക്ഷിക്കണമെന്ന് വ്യാപകമായി ആവശ്യം ഉയരുകയാണ്.

سیکٹر آئی 10 اسلام آباد میں حوس کے پجاری درندہ صفت شخص کی حرکت دیکھیں ۔
حکام اس پر پوری نوٹس لے۔
@ICT_Police
By @IslamabadNewz

pic.twitter.com/N2xFbv3MRA

— Zobia Khurshid Raja (@ZobiaKhurshid) July 18, 2022


പാകിസ്ഥാനിലെ ഒരു മെട്രോ സ്റ്റേഷന് മുൻപിൽ പുരുഷന്മാർ സ്ത്രീയെ ഉപദ്രവിക്കുകയും ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന വീഡിയോ അടുത്തിടെ പുറത്ത് വന്നിരുന്നു.