sib

കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഇന്റർനെറ്റ് ബാങ്കിംഗ് പ്ളാറ്റ്‌ഫോമായ സൈബർനെറ്റ് വഴി കസ്‌റ്റംസ് തീരുവകളും പരോക്ഷനികുതികളും അടയ്ക്കാം. ബാങ്കിന്റെ റീട്ടെയിൽ, കോർപ്പറേറ്റ് ഇടപാടുകാർക്ക് ഈ സേവനം ഉപയോഗിക്കാം.

സെൻട്രൽ ബോർഡ് ഒഫ് ഇൻഡയറക്‌ട് ടാക്‌സസ് ആൻഡ് കസ്‌റ്റംസ് (സി.ബി.ഐ.സി) പ്രിൻസിപ്പൽ ചീഫ് കൺട്രോളർ ഒഫ് അക്കൗണ്ട് ഡോ.ശങ്കരി മുരളിയുടെ സാന്നിദ്ധ്യത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ മുരളീരാമകൃഷ്‌ണൻ സേവനം ഉദ്ഘാടനം ചെയ്‌തു.