
ഹാങ്ഷു: കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ച ഏഷ്യൻ ഗെയിംസ് 2023 സെപ്തംബർ 23 മുതൽ ഒക്ടോബർ 8വരെ ചൈനയിലെ ഹാങ്ഷുവിൽ നടത്തുമന്ന് ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ അറിയിച്ചു. ഈ വർഷം സെപ്തംബറിൽ ഹാങ്ഷുവിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഏഷ്യൻ ഗെയിംസ് ചൈനയിൽ പലസ്ഥലങ്ങളിലും കഴിഞ്ഞയിടെ കൊവിഡ് വ്യാപനം ഉണ്ടായതിനെത്തുടർന്നാണ് നീട്ടിവച്ചത്. മറ്റ് അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകളുടെ ഷെഡ്യൂളുമായി പ്രശ്നങ്ങളുണ്ടാകാത്ത വിധത്തിലാണ് പുതിയ തീയതി നിശ്ചയിച്ചിരിക്കുന്നത്. പതിനായിരത്തോളം താരങ്ങൾ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.