kk

പഴങ്ങൾ വേനൽക്കാലത്ത് മാത്രം കഴിക്കാനുള്ളതാണെന്ന ധാരണയുള്ളവരുണ്ട്. മഴക്കാലത്ത് പനിയും ജലദോഷവും പേടിച്ച് പഴങ്ങൾ ഒഴിവാക്കുന്നവരുമുണ്ട്. എന്നാൽ കേട്ടോളൂ, ഇനിപ്പറയുന്ന പഴങ്ങളും പച്ചക്കറികളും നിങ്ങളുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും.

പീച്ച്, പ്ലം, ചെറി, മാതളനാരങ്ങ തുടങ്ങിയ പഴങ്ങളിൽ വിറ്റാമിൻ എ, സി, ഫൈബർ, ആന്റിഓക്സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. മഴക്കാലത്ത്

കഴിക്കാൻ ഉത്തമമായ പഴങ്ങളാണ് ഇവ. പടവലങ്ങ, ചുരയ്ക്ക, മത്തങ്ങ, മുരിങ്ങക്കായ മുതലായ പച്ചക്കറികൾ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം ബാക്ടീരിയ, വൈറൽ അണുബാധ എന്നിവയെ ചെറുക്കാനും സഹായിക്കും. ആവിയിൽ വേവിച്ച സാലഡുകൾ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനൊപ്പം ചർമ്മത്തിന് അഴക് കൂട്ടുകയും ഊർജ്ജസ്വലത നല്കുകയും ചെയ്യും.