kk

തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് വാട്‌സ് ആപ്പ് ഗ്രൂപ്പിലെ ചാറ്റ് പുറത്തായത് അന്വേഷിക്കുമെന്ന് കെ.എസ്. ശബരീനാഥൻ പറഞ്ഞു. സംഘടനയെ ശിഥിലമാക്കാൻ ശ്രമിക്കുന്നവർ യൂത്ത് കോൺഗ്രസുകാരല്ലെന്നും സംഘടനാ തലത്തിൽ അന്വേഷണം നടത്തുമെന്നും ശബരീനാഥൻ പ്രതികരിച്ചു. മുഖ്യമന്ത്രിക്കെതിരായ വധശ്രമ ഗൂഢാലോചനക്കേസിൽ ജാമ്യം നേടിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേരളം ബനാന റിപ്പബ്ലിക്കായെന്നും ശബരീനാഥൻ പറഞ്ഞു. അറസ്റ്റിന് പിന്നിലെ ഗൂഢാലോചനയുടെ മാസ്റ്റർ ബ്രെയിൻ ഇ.പി. ജയരാജനാണ്. കേരളത്തിന്റെ മുഖ്യമന്ത്രി ഭീരുവാണെന്നും ശബരീനാഥൻ പരിഹസിച്ചു.