couple

സന്തോഷ ഹോർ‌മോണാണ് ഓക്‌സിടോസിൻ. ലൈംഗികബന്ധത്തിലൂടെ ഈ ഹോർമോൺ സൃഷ്‌ടിക്കപ്പെടുന്നതിലൂടെ ദിവസം മുഴുവനും സന്തുഷ്‌ടരായിരിക്കാം. എന്നാൽ ലൈംഗികബന്ധത്തിലൂടെ സന്തോഷം നിലനിർത്താൻ പറ്റിയ സമയം ഏതാണ്? പ്രശസ്ത സൈക്കോ തെറാപിസ്‌റ്റായ വിഹാൻ സായൽ വെളിപ്പെടുത്തുന്നതനുസരിച്ച് അതിരാവിലെ പങ്കാളിയുമായി ലൈംഗികബന്ധം സാദ്ധ്യമാകുന്നവരിൽ പോസിറ്റീവായ ആറ്റിറ്റ്യൂഡും ദിവസം മുഴുവൻ സന്തോഷവും സാദ്ധ്യമാകും. കാരണം സന്തോഷ ഹോർമോണായ ഓക്‌സിടോസിൻ ഈ ബന്ധം വഴി സൃഷ്‌ടിക്കപ്പെടുന്നു. ഇത് സന്തോഷത്തോടെ ജോലിയിലേർപ്പെടുമ്പോൾ നല്ല ഫലം വ്യക്തിയ്‌ക്ക് നൽകുകയും ടെൻഷൻ ഇല്ലാതെ ജീവിതം സാദ്ധ്യമാക്കുകയും ചെയ്യും.

ശരീരത്തിന് പ്രതിരോധ ശക്തി വർദ്ധിപ്പിക്കാൻ പുലർകാലെയുള‌ള ശാരീരികബന്ധം വഴി കഴിയും. ഇത് പനി പോലെയുള‌ള പല അസുഖങ്ങളും വരാതെയിരിക്കാൻ സഹായകമാകും ശരീരത്തിലെ രോഗപ്രതിരോധ മാർഗങ്ങളെ ക്രമീകരിക്കുന്നതിനാലാണിത്. അതിരാവിലെയുള‌ള ശാരീരികബന്ധം വഴി പങ്കാളിയുമായുള‌ള ആത്മബന്ധത്തിൽ ദൃഢത വരികയും ചെയ്യും. ശരിയായ ബന്ധം നല്ല ആരോഗ്യത്തോടെ ജീവിക്കാൻ സഹായകവുമാണ്.