
നല്ല ലൈംഗികബന്ധം പങ്കാളികൾ തമ്മിലുള്ള മാനസികവും ശാരീരകവുമായ അടുപ്പത്തിന് വഴിതെളിക്കും.. ആരോഗ്യകരമായും ഇത് പുരുഷനും സ്ത്രീയ്ക്കും ഗുണകരമാണ്. എന്നാൽ ചിലപ്പോൾ മിക്കവാറും ദമ്പതികൾ ലൈംഗികതയോട് താത്പര്യക്കുറവ് കാണിക്കാറുണ്ട്. ഇതിന് പിന്നിൽ പല കാരണങ്ങളുണ്ട്. വേദനാജനകമായ ലൈംഗികതയാണ് ഇതിൽ പ്രധാനം. വേദനാജനകമായ ലൈംഗികബന്ധം യോനിയിലോ ഗർഭാശയത്തിലോ പെൽവിസിലോ ബാഹ്യമായോ ആന്തരികമായോ അനുഭവപ്പെടാം.
ആരോഗ്യപരമായ കാരണങ്ങൾ, അണുബാധ എന്നിവയും വേദനാജനകമായ ലൈംഗികതയ്ക്ക് കാരണമാകും. വേദനയുടെ കാരണം തിരിച്ചറിഞ്ഞ് ചികിത്സിക്കുകയാണ് വേണ്ടതെന്ന് ഡോക്ടർമാർ പറയുന്നു
ക്ലമീഡിയയും ഗൊണോറിയയും പോലെയുള്ള സാധാരണ ലൈംഗികരോഗങ്ങൾ വേദനാജനകമായ ലൈംഗികബന്ധത്തിന് കാരണമാകും. .ജനനേന്ദ്രിയ ഹെർപ്പസ് മൂലമുണ്ടാകുന്ന കുമിളകളും വ്രണങ്ങളും വേദനയുണ്ടാക്കും.
യോനിയിൽ ബാക്ടീരിയ അല്ലെങ്കിൽ യീസ്റ്റ് അമിതവളർച്ച (കാൻഡിഡ എന്ന ഫംഗസ് മൂലമുണ്ടാകുന്നത്) ഡിസ്ചാർജ്, ചൊറിച്ചിൽ എന്നിവയ്ക്ക് കാരണമാകും.അമേരിക്കൻ കോളേജ് ഓഫ് ഓസ്റ്റിനേഷൻസ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിന്റെ കണക്കനുസരിച്ച് 75 ശതമാനം സ്ത്രീകളും വാഗിനൈറ്റിസ് വേദന അനുഭവിക്കുന്നവരാണ്.
സെക്‌സിലേർപ്പെടുമ്പോൾ ഫോർപ്ലേയുടെ അഭാവം, അണുബാധ, മൂത്രാശയരോഗങ്ങൾ എന്നിവ ഈ രോഗാവസ്ഥയ്ക്ക് കാരണമാകുന്നുണ്ട്. എസ്.ടി.ഐ സെക്സിനോടുള്ള താൽപര്യം കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു.മിക്ക സ്ത്രീകളെയും അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തിൽ ബാധിക്കുന്ന ഒരു സാധാരണ യീസ്റ്റ് അണുബാധയാണ് ത്രഷ് സെക്‌സിനിടെ വേദന അനുഭവപ്പെടാനുള്ള മറ്റൊരു കാരണം യോനിയിലെ വരൾച്ചയാണ്. . ആർത്തവവിരാമത്തിലൂടെ കടന്നുപോകുന്ന സ്ത്രീകളിലാണ് ഇത് പലപ്പോഴും കാണപ്പെടുന്നത്.
ആർത്തവവിരാമം നേരിടുന്ന സ്ത്രീകളിൽ ഈസ്ട്രജന്റെ അളവ് കുറയുന്നു. ഇത് യോനിയിലെ ആവരണം കനംകുറഞ്ഞതാക്കുന്നു. . ലൈംഗിക ആഘാതം അനുഭവിച്ച സ്ത്രീകൾ ലൈംഗികതയെ വേദനയുമായി ബന്ധിപ്പിച്ചേക്കാം. ഇത് പേശികളുടെ പിരിമുറുക്കത്തിലേക്ക് നയിക്കുന്നു.
ഈസ്ട്രജൻ ക്രീമുകൾ യോനിയിലെ ചർമ്മത്തിന് കനവും ഇലാസ്തികതയും വീണ്ടെടുക്കാൻ സഹായിക്കും. നിങ്ങൾക്ക് ഒരു ലൈംഗിക രോഗമോ ബാക്ടീരിയൽ വാഗിനോസിസോ ഉണ്ടെങ്കിൽ ആന്റിബയോട്ടിക്കുകൾ പലപ്പോഴും രണ്ടാഴ്ചയ്ക്കുള്ളിൽ അണുബാധയെ സുഖപ്പെടുത്തുന്നു. യീസ്റ്റ് അണുബാധയുണ്ടെങ്കിൽ, ഫംഗസ് ഒഴിവാക്കാൻ നിങ്ങളുടെ ഡോക്ടർ ഒരു ക്രീമോ ഗുളികയോ നിർദ്ദേശിച്ചേക്കാം
.സെക്സിനിടെ വേദന അനുഭവപ്പെടുന്നവർ ഇറുകിയതും കോട്ടൺ അല്ലാത്തതുമായ അടിവസ്ത്രം ധരിക്കരുത്, യോനി ശുചിത്വം പാലിക്കണം. ലൈംഗികതയ്ക്ക് കോണ്ടം, മറ്റ് സംരക്ഷണ മാർഗ്ഗങ്ങൾ എന്നിവ ഉപയോഗിക്കുക. ലൈംഗിക ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നുണ്ടെങ്കിൽ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് പരിശോധിക്കുക