saradakutty

കഴിഞ്ഞ ദിവസം ശബരിനാഥന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പലതരം ട്രോളുകളും കുറിപ്പുകളുമാണ് പ്രചരിക്കുന്നത്. ഇപ്പോഴിതാ എഴുത്തുകാരി ശാരദക്കുട്ടിയും ഈ വിഷയത്തിൽ ഒരു കുറിപ്പ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്.

അരുവിക്കര പോലും മറന്നിരുന്ന ശബരിനാഥനെയാണ് രണ്ടുദിവസമായി എല്ലാവരും തോളിലേറ്റി നടക്കുന്നതെന്നും ഇതിനെല്ലാം കോൺഗ്രസിന് സിപിഎം സർക്കാരിനോട് നന്ദി വേണമെന്നുമാണ് കുറിപ്പ്.

പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ...

ഞെട്ടിയുണർന്ന് കണ്ണു തിരുമ്മി നോക്കുമ്പോൾ, അരുവിക്കര പോലും മറന്നിരുന്ന പാവം മുന്നെമ്മെല്ലേ ശബരീനാഥൻ ഞെട്ടിപ്പോയി.

എന്റമ്മോ!!! ദേ ഇതാരാ ? ഞാൻ തന്നെയോ ? എന്നെയാണോ എല്ലാരും ഈ തോളിലേറ്റി നടക്കുന്നത് ? എന്നെത്തന്നെയാണോ കേരളം മുഴുവൻ കാണുന്നത് !!

ചോര തരാം നീരു തരാം,​ വേണേ ഞങ്ങടെ ജീവൻ തരാം എന്ന് കേൾക്കുമ്പോൾ അയ്യോ ഇതെന്നെത്തന്നെയാ എന്ന് അത്ഭുതം കൂറി അദ്ദേഹം പൂർവ്വാധികം വിനയാന്വിതനാകുന്നു.

"രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ " ഈ ഭവാനാരാ ? ഞങ്ങടെ CPM നേതൃത്വം അല്ലാതെ വേറാര് !! നന്ദി വേണം കോൺഗ്രസ്സേ ഞങ്ങടെ സർക്കാരിനോട്