ഒമർ ലുലുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'നല്ല സമയം'. ​ഇ​ർ​ഷാ​ദ് ആണ് ചിത്രത്തിലെ നായകൻ. ​ഒ.​ടി.​ടി​ ​പ്ലാറ്റ്‌ഫോ​മി​നു​വേ​ണ്ടി​ ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​നാ​ല് ​പു​തു​മു​ഖ​ ​നാ​യി​ക​മാ​രാണ് ഉള്ളത്. വി​ജീ​ഷ്,​ ​ജ​യ​രാ​ജ് ​വാ​ര്യ​ർ​ ​എ​ന്നി​വ​രും​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി​ ​എ​ത്തു​ന്നു​ണ്ട്.​ ​

ഹാ​പ്പി​ ​വെ​ഡിംഗ്, ച​ങ്ക്സ്,​ ​ഒ​രു​ ​അ​ഡാ​റ് ​ലൗ​,​ ​ധ​മാ​ക്ക,​ ​പ​വ​ർ​ ​സ്റ്റാ​ർ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ക്കു​ ​ശേ​ഷം​ ​ഒ​മ​ർ​ ​ലു​ലു​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ആ​റാ​മ​ത്തെ​ ​ചി​ത്ര​മാ​ണ് ​'ന​ല്ല​ ​സ​മ​യം'.​ ​ബാ​ബു​ ​ആ​ന്റ​ണി​ ​നാ​യ​ക​നാ​യി​ ​എ​ത്തു​ന്ന​ ​പ​വ​ർ​ ​സ്റ്റാ​ർ​ ​ഈ​ ​വ​ർ​ഷം തന്നെ​ ​തി​യേ​റ്റ​റി​ൽ​ ​എ​ത്തും.​

ഇപ്പോഴിതാ, 'നല്ല സമയം' എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ഒമർ ലുലു. കൗമുദി മൂവിസിനോടായിരുന്നു സംവിധായകന്റെ പ്രതികരണം.

omar-lulu

​​​​​'പുതിയ ആളുകളെ പ്രമോട്ട് ചെയ്യുക എന്ന ലക്ഷ്യം 'നല്ല സമയ'ത്തിലുണ്ട്. പുതിയ ആളുകളാകുമ്പോൾ ഫ്രഷ്‌നെസ് ഉണ്ടാകും. ഓഡിയൻസിന്റെ പൾസ് മാറിയിട്ടുണ്ട്. ഈ സിനിമ ചെയ്യുമ്പോൾ പ്രൊഡ്യൂസേഴ്‌സ് ജയസൂര്യ എന്നൊക്കയാണ് പറഞ്ഞത്. ഞാൻ നോക്കിയപ്പോൾ തൃശൂർ സ്ലാംഗ് ആണ് ഹെെലെെറ്റ്. എന്തുകൊണ്ട് ഇർഷാദിക്കാനെ നായകനാക്കിക്കൂടാ എന്ന് കരുതി. അദ്ദേഹത്തിനൊരു ബ്രേക്ക് ആകുകയാണെങ്കിൽ നായക നിരയിലേയ്ക്ക് ഒരു കുതിച്ചുചാട്ടം ആകട്ടെ.

മലയാളത്തിലെ എല്ലാ നടന്മാർക്കും പി.ആർ ഏജൻസീസ് ഉണ്ട്. എല്ലാവരും സെൽഫ് പ്രമോഷൻ ചെയ്യാറുണ്ട്. ആക്‌ടർ എന്ന നിലയിൽ ദിലീപേട്ടനെ എനിക്ക് ഇഷ്‌ടമാണ്. ദിലീപേട്ടനെ വച്ച് 'അംബാനി' എന്നൊരു സിനിമ ചെയ്യാൻ പ്ലാനുണ്ട്'- ഒമർ ലുലു പറഞ്ഞു.