snake

പട്ന: പതിനഞ്ച് ദിവസത്തിനെ കുട്ടിയ്ക്ക് വിഷപ്പാമ്പിന്റെ കടിയേറ്റത് മൂന്ന് തവണ. ബീഹാറിലെ ഔറംഗബാദിലാണ് സംഭവം. പന്ത്രണ്ടുകാരനാണ് തുടർച്ചയായി പാമ്പ് കടിയേൽക്കുന്നത്. അത്ഭുതകരമായിട്ടാണ് കുട്ടി മൂന്ന് തവണയും രക്ഷപ്പെട്ടതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വീടിന് വെളിയിൽ കളിക്കുന്നതിനിടയിൽ ഈ മാസം രണ്ടിനാണ് കൊച്ചുമകന് ആദ്യം പാമ്പിന്റെ കടിയേറ്റതെന്ന് കുട്ടിയുടെ മുത്തച്ഛൻ പറയുന്നു. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചികിത്സ കഴിഞ്ഞ് വീട്ടിലെത്തി, ഒരാഴ്ചയ്ക്കുളളിൽ വീണ്ടും പാമ്പ് കടിയേറ്റു. ഇത്തവണ ആരോഗ്യനില കുറച്ച് ഗുരുതരമായെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു.

ജൂലായ് പതിമൂന്നിന് മൂന്നാം തവണയും പാമ്പ് കടിയേറ്റു. പന്ത്രണ്ടുകാരൻ ആരോഗ്യം വീണ്ടെടുത്തെങ്കിലും സമാന സംഭവം ആവർത്തിക്കുമോ എന്ന പേടിയിലാണ് കുടുംബം. അതിനാൽ കുട്ടിയെ ഒരു ബന്ധുവീട്ടിലേക്ക് മാറ്റിയിരിക്കുകയാണ് കുടുംബം.