drought-

ലക്നൗ : മഴയുടെ അഭാവത്തിൽ കൃഷിക്കാവശ്യമായ വെള്ളം ലഭിക്കാത്തതിൽ മഴ ദൈവമായ ഇന്ദ്രനെതിരെ പരാതിയുമായി യു പിയിലെ കർഷകൻ. മഴയ്ക്കും മികച്ച വിളവിനും വേണ്ടി കർഷകർ വിവിധ ആചാരങ്ങളും ഉത്സവങ്ങളും സംഘടിപ്പിക്കുന്നത് ഇന്ത്യയിൽ സാധാരണമാണെങ്കിലും ഇത്തരമൊരു പരാതി ആദ്യമാണ്. ഝാല ഗ്രാമത്തിൽ നിന്നുള്ള സുമിത് കുമാർ യാദവ് എന്ന കർഷകനാണ് ഇന്ദ്രനെതിരെ പരാതിയുമായി തഹസിൽദാരെ സമീപിച്ചത്. ഇദ്ദേഹം പരാതി ഉയർന്ന ഉദ്യോഗസ്ഥർക്ക് കൈമാറിയെന്നും റിപ്പോർട്ടുണ്ട്. എന്നാൽ കത്തിന്റെ ഉള്ളടക്കം താൻ വായിച്ചിട്ടില്ലെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസിലേക്ക് പരാതി കൈമാറിയ ഉദ്യോഗസ്ഥൻ പറഞ്ഞു.

മഴക്കുറവ് തന്റെ ഗ്രാമത്തെ സാരമായി ബാധിച്ചെന്ന് ഇന്ദ്രനെതിരെയുള്ള പരാതിയിൽ സുമിത് കുമാർ യാദവ് സൂചിപ്പിച്ചിട്ടുണ്ട്. വരൾച്ചയ്ക്ക് കാരണക്കാരനെന്ന നിലയിലാണ് മഴ ദൈവത്തിന്റെ പേര് പരാതിയിൽ എഴുതിയത്.