
ദമ്പതികളെ സംബന്ധിച്ച് പുതിയൊരു ജീവിതത്തിന്റെ തുടക്കമാണ് അവരുടെ കുഞ്ഞിന്റെ ജനനം. എന്നാൽ പല കാരണങ്ങളാൽ സ്ത്രീകൾക്ക് ഗർഭം ധരിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. ഇതിന് കാരണം വീട്ടിൽ നിലനിൽക്കുന്ന വാസ്തു ദോഷങ്ങളാകാം. മെഡിക്കല്‍ റിപ്പോര്‍ട്ടുകളും ആരോഗ്യസ്ഥിതിയും സാധാരണ നിലയിലാണെങ്കിലും ഗര്‍ഭധാരണത്തിന് പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കിൽ വാസ്തുശാസ്ത്രത്തിൽ പറയുന്ന ഈ കാര്യങ്ങൾ ഒഴിവാക്കി നോക്കൂ.
തെക്ക്-കിഴക്ക്
ഗര്‍ഭിണികൾ ഒരു കാരണവശാലും തെക്ക് കിഴക്ക് ഭാഗത്തുള്ള മുറിയിൽ കിടക്കരുത്. ഈ ദിശയില്‍ സ്ഥിതി ചെയ്യുന്ന മുറിയിലേയ്ക്ക് ചൂട് അമിതമായി പ്രവഹിക്കുന്നത് ഗര്‍ഭഛിദ്രത്തിന് വഴിവെക്കുമെന്നാണ് വാസ്തുശാസ്ത്രത്തിൽ പറയുന്നത്. ഗര്‍ഭഛിദ്രമല്ലെങ്കില്‍ മാസം തികയാതെയുള്ള പ്രസവത്തിനും ഇത് കാരണമാകും.
സ്റ്റെപ്പുകൾ
വീടിന്റെ മദ്ധ്യത്തില്‍ സ്റ്റെപ്പുകളോ ഭാരമുള്ള വസ്തുക്കളോ ഇല്ലെന്ന് ഉറപ്പുവരുത്തുന്നത് ഗര്‍ഭകാലത്തെ സങ്കീര്‍ണതകള്‍ ഒഴിവാക്കുന്നതിന് സഹായിക്കും. ഗര്‍ഭഛിദ്രം, കുട്ടിയുടെ വളര്‍ച്ചയിലെ വ്യതിയാനങ്ങള്‍ എന്നിവ ഉണ്ടാകാതിരിക്കാനും ഇത് സഹായിക്കും.
പെയിന്റിംഗ്
ഗര്‍ഭിണികളുള്ള വീട്ടിലോ കിടപ്പുമുറിയിലോ നെഗറ്റീവ് ഊര്‍ജം പ്രവഹിക്കുന്ന ചിത്രങ്ങള്‍ വയ്‌ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. യുദ്ധം, ക്രൂരത, സങ്കടം, അക്രമം എന്നിവയുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് ഒഴിവാക്കേണ്ടത്.
ബാത്ത്‌റൂം
പടികൾ, തൂണ് എന്നിവയ്ക്ക് താഴെ സ്ഥിതിചെയ്യുന്ന ബാത്ത്‌റൂം ഗര്‍ഭിണികള്‍ ഉപയോഗിക്കരുത്. കിടപ്പുമുറിയില്‍ ബോണ്‍സായ് ചെടി സൂക്ഷിക്കുന്നതും ഗര്‍ഭിണികള്‍ക്ക് ഗുണം ചെയ്യില്ല.
വസ്ത്രങ്ങൾ
കറുപ്പ്, ബ്രൗണ്‍ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതില്‍ നിന്ന് ഗര്‍ഭിണികൾ വിട്ടുനില്‍ക്കണം. കടും ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങളും ഗര്‍ഭകാലത്ത് ധരിക്കാന്‍ പാടില്ല. എന്തെല്ലാം കാര്യങ്ങളാണ് ഗര്‍ഭകാലത്ത് പിന്തുടരേണ്ടതെന്ന് പരിശോധിക്കാം.
ഗർഭധാരണത്തിന് ഒരുങ്ങുമ്പോൾ വീടിന്റെ നിർമാണ പ്രവർത്തികളിൽ നിന്ന് വിട്ടുനിൽക്കേണ്ടത് അനിവാര്യമാണ്. വീട് എന്നും വൃത്തിയാക്കുകയും മുറിയിൽ മാതളനാരങ്ങ സൂക്ഷിക്കുന്നതും നല്ലതാണ്. ഉപയോഗശേഷം കിടപ്പുമുറിയിലെ ബാത്ത്‌റൂമിന്റെ വാതിൽ അടയ്ക്കാൻ മറക്കരുത്. കിടപ്പുമുറിയിൽ നിന്നും കണ്ണാടികൾ മാറ്റേണ്ടതും അനിവാര്യമാണ്.