dating

പരസ്‌പരം ഇഷ്‌ടപ്പെടുന്നവർ കൂടുതൽ അടുത്തറിയാനായി ഡേറ്റിംഗിന് പോകുന്നത് മിക്ക രാജ്യങ്ങളിലും പതിവ് കാഴ്‌ചയാണ്. പലരും ഡേറ്റിംഗ് വളരെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. എന്തെങ്കിലും കാരണങ്ങൾ കൊണ്ട് ഡേറ്റിംഗ് മിസ് ആയാൽ നിരാശപ്പെടുന്നവരും ഏറെയാണ്.

ഇപ്പോഴിതാ ഡേറ്റിംഗിന് എത്താത്തതിന് യുവാവിനെതിരെ പതിനായിരം ഡോളർ (ഏകദേശം എട്ട് ലക്ഷം രൂപ) ആവശ്യപ്പെട്ട് പരാതി നൽകിയിരിക്കുകയാണ് അമേരിക്കയിലെ ഒരു യുവതി. സൂം മീറ്റിംഗിലൂടെ നടന്ന കോടതി നടപടികളുടെ ഒരു ചെറിയ ഭാഗം സോഷ്യൽ മീഡിയയിലൂടെ വെെറലായതോടെയാണ് വിചിത്രമായ സംഭവം കൂടുതൽ ആളുകൾ അറിയുന്നത്. ഷോർട് എന്ന യുവതിയാണ് റിച്ചാർഡ് ജോ‌ർദൻ എന്ന യുവാവിനെതിരെ പരാതിപ്പെട്ടിരിക്കുന്നത്. 2020ലാണ് യുവതി പരാതി നൽകിയതെന്നാണ് വിവരങ്ങൾ.

തങ്ങൾ പ്ലാൻ ചെയ്‌ത ഡേറ്റിനെത്താതെ ജോർദൻ മനോവിഷമം ഉണ്ടാക്കിയെന്ന് ഷോർട് പറയുന്നു. കോടതിയിൽ വാദപ്രതിവാദം നടക്കുന്നതിനിടെ യുവതി ജഡ്‌ജിയോടും കയർത്തു. ഈ കേസ് ജഡ്ജിയുടെ സമയം പാഴാക്കുകയാണെന്ന് ജോർദാൻ പറഞ്ഞു. കീഴ്ക്കോടതിയുടെ നടപടിയിൽ തൃപ്‌തയാകാത്ത യുവതി മേൽക്കോടതിയിലേയ്ക്ക് കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ടു. ഇവരുടെ ആവശ്യം ജഡ്‌ജി അനുവദിക്കുകയും ചെയ്‌തു.

dating