nithya-menon

വിവാഹ വാർത്ത നിഷേധിച്ച് നടി നിത്യാമേനൻ. മലയാളത്തിലെ ഒരു പ്രമുഖ നടനുമായി വിവാഹം ഉടനുണ്ടാകുമെന്ന തരത്തിൽ രാവിലെ മുതൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ,​ ഈ വാർത്ത സത്യമല്ലെന്നാണ് താരം ഒരു പ്രമുഖ മാദ്ധ്യമത്തോട് പ്രതികരിച്ചിരിക്കുന്നത്.

സിനിമയിലെത്തിയ കാലം മുതലുള്ള അടുപ്പമാണ് ഇരുവരെയും പ്രണയത്തിലെത്തിച്ചതെന്ന തരത്തിലായിരുന്നു വാർത്തകൾ പ്രചരിച്ചത്. എന്നാൽ,​ താൻ ഇപ്പോൾ ജോലിയുടെ തിരക്കിലാണെന്നും വിവാഹം തീരുമാനിക്കുമ്പോൾ എല്ലാവരെയും അറിയിക്കുമെന്നുമാണ് അവരുടെ പ്രതികരണം.

വിജയ് സേതുപതി നായകനാകുന്ന 19(1) (എ) ആണ് നിത്യയുടെ പുതിയ റിലീസ് ചിത്രം. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

ധനുഷ് നായകനാകുന്ന തിരുചിത്രമ്പലം എന്ന ചിത്രത്തിലും നിത്യാമേനനാണ് നായിക. മലയാളത്തിൽ കോളാമ്പിയാണ് താരം അവസാനമായി അഭിനയിച്ച ചിത്രം.