
വിവാഹത്തിന് ചെലവായ തുക മടക്കി നൽകണമെന്നാവശ്യപ്പെട്ട് നയൻതാര-വിഘ്‌നേഷ് താരദമ്പതികൾക്ക് നെറ്റ്ഫ്ലിക്സ് നോട്ടീസ് അയച്ചെന്ന് റിപ്പോർട്ട്. വിവാഹം സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് ഒടിടി പ്ലാറ്റ്ഫോം പിന്‍മാറിയെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിവാഹചിത്രങ്ങള്‍ വിഘ്നേഷ് ശിവന്‍ സാമൂഹിക മാദ്ധ്യമത്തില്‍ പ്രസിദ്ധീകരിച്ചതുകൊണ്ടാണ് നെറ്റ്ഫ്ളിക്സ് പിന്‍മാറിയത്. വിവാഹത്തിന്റെ ചെലവെല്ലാം നെറ്റ്ഫ്ളിക്സാണ് വഹിച്ചത്. അതിനാല്‍ തന്നെ തങ്ങള്‍ക്ക് തുക മടക്കിനൽകണമെന്ന് അവർ ആവശ്യപ്പെട്ടിരിക്കുകയാണെന്നും തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
25 കോടി രൂപയ്ക്കാണ് വിവാഹത്തിന്റെ സംപ്രേക്ഷണാവകാശം നെറ്റ്ഫ്ളിക്സിന് നല്‍കിയത്. ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ താമസിക്കുന്നത് നയന്‍താരയുടെ ആരാധകരെ അലോസരപ്പെടുത്തുമെന്ന നിലപാടിലാണ് വിഘ്നേഷ്. തുടര്‍ന്നാണ് അദ്ദേഹം ചിത്രങ്ങള്‍ പുറത്ത് വിട്ടതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിവാഹം കഴിഞ്ഞ് ഒരു മാസം തികഞ്ഞതിന് ശേഷമാണ് വിഘ്നേഷ് ശിവന്‍ അതിഥികള്‍ക്കൊപ്പമുള്ള ഏതാനും ചിത്രങ്ങള്‍ പങ്കുവച്ചത്. രജനികാന്ത്, ഷാരൂഖ് ഖാന്‍, സൂര്യ, ജ്യോതിക തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് വിഘ്നേഷ് പുറത്തുവിട്ടത്.
മഹാബലിപുരത്തെ ഒരു ആഡംബര റിസോര്‍ട്ടിലായിരുന്നു വിവാഹം. ഷാരൂഖ് ഖാന്‍, കമല്‍ ഹാസന്‍, രജനികാന്ത്, സൂര്യ. ജ്യോതിക തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. സംവിധായകന്‍ ഗൗതം വാസുദേവ മേനോനാണ് നെറ്റ്ഫ്ളിക്സിന് വേണ്ടി വിവാഹം ഒരുക്കിയതെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.