anil-kumar

ആലപ്പുഴ: കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് അനിൽകുമാർ കായംകുളം(40) നിര്യാതനായി. കായംകുളം വലിയഴിക്കൽ പുത്തൻപുരക്കൽ പരേതനായ ബ്രഹ്മദാസിന്റെ മകനായ അനിൽകുമാർ പഞ്ചാബ് നാഷണൽ ബാങ്ക് കായംകുളം ബ്രാഞ്ചിലെ ജീവനക്കാരനാണ്.

പതിനഞ്ചാം വയസിൽ കാഴ്ച നഷ്ടപ്പെട്ട അനിൽകുമാർ ഏറെക്കാലമായി കാഴ്ചയില്ലാത്ത സമൂഹത്തിനായി സ്തുത്യർഹമായ സേവനങ്ങൾ സംസ്ഥാനത്തുടനീളം നടത്തി വരികയായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 3:00 മണിക്ക് അന്ത്യം സംഭവിക്കുകയായിരുന്നു. മാതാവ് സുശീല, ഭാര്യ ദീപ, മകൾ ഹേമാങ്കി.
സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3:00 മണിക്ക് വീട്ടുവളപ്പിൽ നടന്നു.