frog

ഉത്തർപ്രദേശിലെ ഗൊരഖ്‌പൂരിൽ കഴിഞ്ഞ കുറച്ചുനാളുകളായി മഴ കുറവാണ്. ഇതിനൊരു പരിഹാരം പ്രദേശവാസികൾ തന്നെ കണ്ടുപിടിച്ചു. മഴദൈവത്തെ പ്രീതിപ്പെടുത്താനായി നാട്ടുകാർ ചേർന്ന് തവള വിവാഹം നടത്തി.

വലിയ ആഘോഷമായാണ് ചടങ്ങുകൾ നടന്നത്. ആചാരങ്ങളെല്ലാം പാലിച്ചു നടത്തിയ വിവാഹത്തിൽ നുറോളം പേർ പങ്കെടുത്തു. തവളകൾക്ക് മാല ചാർത്തിയ ശേഷം പുഷ്പ വൃഷ്ടിയും നടത്തി.

'പ്രദേശം മുഴുവൻ വരൾച്ചയാണ്. ഇപ്പോൾ മഴ പെയ്യേണ്ട സമയമാണ്. എന്നാൽ മഴയില്ല. പൂജകള്‍ നടത്തി. ഒടുവിലാണ് ഞങ്ങൾ ഒരു ജോടി തവളകളുടെ വിവാഹം സംഘടിപ്പിച്ചത്. ആചാരം ഫലിക്കുമെന്നും പ്രദേശത്ത് മഴ പെയ്യുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു'- വിവാഹ ചടങ്ങ് സംഘടിപ്പിച്ച മഹാസംഘ് നേതാവ് രമാകാന്ത് വര്‍മ പറഞ്ഞു. രാജ്യത്ത് തവളക്കല്ല്യാണം ആദ്യത്തെ സംഭവമല്ല. ഇതിന് മുൻപും തവളക്കല്ല്യാണങ്ങൾ പലയിടത്തും നടന്നിട്ടുണ്ട്.

Uttar Pradesh | A group of people organised a wedding of frogs to please the rain God, in Gorakhpur

"It's an important ritual. They have been married off. I prayed to God and I am hopeful that it will rain," says Radhakant Verma, organizer pic.twitter.com/schLpHeUeT

— ANI UP/Uttarakhand (@ANINewsUP) July 19, 2022