നിവിൻ പോളി, ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈൻ അണിയിച്ചൊരുക്കിയ ചിത്രമാണ് മഹാവീര്യർ. ചിത്രത്തിന്റെ വിശേഷങ്ങളുമായി നായിക ഷാൻവി ശ്രീവാസ്തവയാണ് ഇത്തവണ കൗമുദി മൂവീസിൽ സംസാരിക്കുന്നത്. അഭിമുഖത്തിനിടയിൽ നിവിൻ പോളിയും ലൈവ് ഫോൺ കോളിലെത്തുന്നുണ്ട്. വിശേഷങ്ങൾ കേൾക്കാം...
'മലയാളത്തിലെ എന്റെ ആദ്യ ചിത്രമാണ്. ഇതുപോലൊരു തുടക്കം കിട്ടുക വലിയ ഭാഗ്യമായിട്ട് കരുതുന്നു. ആസിഫിനും നിവിനുമൊപ്പം അഭിനയിക്കാൻ കഴിഞ്ഞു. രണ്ടു പേരും വളരെ സ്വീറ്റാണ്. അവരെന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്.
ഞാൻ അഭിനയിക്കുന്നതുമാത്രമല്ല എന്റെ ചുണ്ടനങ്ങുന്നത് പോലും ശ്രദ്ധിച്ച് തെറ്റുകൾ അവർ തിരുത്തി തന്നിട്ടുണ്ട്. എങ്കിലും ലിപ് സിങ്കിംഗ് ഞാൻ നന്നായി ചെയ്തിട്ടുണ്ടെന്ന് തന്നെയാണ് വിശ്വാസം.' ഷാൻവി ശ്രീവാസ്‌തവ പറഞ്ഞു.
