
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൈയേറ്റം ചെയ്ത സംഭവത്തിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനെതിരെ കേസെടുത്തു. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗങ്ങൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം വലിയതുറ പൊലീസാണ് കേസെടുത്തത്.
ഇ.പി. ജയരാജൻ, മുഖ്യമന്ത്രിയുടെ ഗൺമാൻ അൻിൽകുമാർ, പി.എ സുനീഷ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. വധശ്രമം, മനപൂർവമല്ലാത്ത നരഹത്യാശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.
ഇ.പി. ജയരാജനെതിരെ കേസെടുക്കാൻ തിരുവനന്തപുരം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് ഉത്തരവിട്ടിരുന്നു. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗങ്ങൾക്കെതിരെയും കേസെടുക്കാൻ നിർദ്ദേശിച്ചിരുന്നു.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിലാണ് കോടതിയുടെ ഉത്തരവ്.