siva

ശിവകാർത്തികേയൻ നായകനായി എത്തുന്ന മാവീരൻ മഡോണ അശ്വിൻ രചനയും സംവിധാനവും നിർവഹിക്കുന്നു.കിയാര അദ്വാനി ആണ് നായിക. ശാന്തി ടാക്കീസ് നിർമ്മിക്കുന്ന ചിത്രത്തിന് വിധു അയ്യണ്ണ ഛായാഗ്രഹണം നിർവഹിക്കുന്നു. ഭരത് ശങ്കർ ആണ് സംഗീത സംവിധാനം.കെ.വി അനുദീപ് സംവിധാനം ചെയ്യുന്ന പ്രിൻസ് എന്ന ചിത്രത്തിലാണ് ശിവകാർത്തികേയൻ അഭിനയിക്കുന്നത്.ഡോൺ എന്ന ചിത്രം നൂറു കോടി ക്‌ളബിൽ ഇടംപിടിച്ചതോടെ ശിവകാർത്തികേയന്റെ താരമൂല്യം ഉയർന്നു. അയലാൻ എന്ന ചിത്രമാണ് ശിവകാർത്തികേയന്റേതായി റിലീസിന് ഒരുങ്ങുന്നത്.