fan

ലണ്ടൻ : യു.കെ അടക്കം യൂറോപ്യൻ രാജ്യങ്ങളിൽ ചൂട് 40 ഡിഗ്രി വരെ ഉയർന്ന് തുടരുകയാണ്. കാട്ടുതീയും വ്യാപകമാണ്. ഗ്രീസിൽ ഏഥൻസിന്റെ വടക്ക് കാട്ടുതീയെ തുടർന്ന് ഇന്നലെ നൂറുകണക്കിന് കുടുംബങ്ങളെ മാ​റ്റിപ്പാർപ്പിച്ചിരുന്നു.

ചൂട് ക്രമാതീതമായി ഉയരുന്നതിനിടെ യു.കെയിൽ ഇലക്ട്രിക് ഫാനുകൾക്ക് ജനപ്രീതിയേറി. കാലാവസ്ഥാ വ്യതിയാനമാണ് നിലവിലെ കൊടുംചൂടിന് കാരണമെന്നിരിക്കെ, എയർകണ്ടിഷണറിനോട് പലരും വിമുഖത കാട്ടുന്നുണ്ട്.

ഇതോടെയാണ് ഫാൻ ജനപ്രീതി നേടിയത്. സീലിംഗ് ഫാനുകൾ ഘടിപ്പിക്കാൻ തക്ക വിധത്തിലുള്ള ഹുക്കുകൾ സ്ഥാപിക്കുന്ന നിർമ്മാണ രീതിയല്ല യു.കെയിലെ വീടുകൾക്ക് എന്നതിനാൽ ടേബിൾ ഫാനുകളും പെഡസ്റ്റൽ ഫാനുകളുമാണ് ചെലവാകുന്നത്. ഫാനുകൾ എത്രത്തോളം വൈദ്യുതി ഉപയോഗിക്കുന്നു എന്നതാണ് പലരും ഇപ്പോൾ ഇന്റർനെ​റ്റിൽ തിരയുന്നതും. രാജ്യത്ത് ഇലക്ട്രിക് ഫാനുകളുടെ വില്പന കഴിഞ്ഞയാഴ്ച കുത്തനെ ഉയർന്നിരുന്നു.