accident

മംഗളൂരു: രോഗിയുമായി പോകുകയായിരുന്ന ആംബുലൻസ് നിയന്ത്രണംവിട്ട് മറിഞ്ഞ് നാലുപേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. കർണാടകയിൽ ഉടുപ്പി ജില്ലയിൽ ഹിരൂറിലുള‌ള ടോൾബൂത്തിലാണ് അപകടമുണ്ടായത്. ചിത്രത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സിസിടിവിയിൽ പകർ‌ത്തിയ ദൃശ്യങ്ങളനുസരിച്ച് രോഗിയും മറ്റ് രണ്ടുപേരുമായി അമിതവേഗത്തിലാണ് ആംബുലൻസ് എത്തിയത്. കനത്ത മഴയത്ത് ആംബുലൻസിന് കടന്നുപോകാനുള‌ള വഴിയിൽ ടോൾബൂത്ത് ജീവനക്കാർ ബാരിക്കേ‌ഡ് നീക്കുകയായിരുന്നു. ഇതിനിടെ റോഡിൽ തെന്നിമറിഞ്ഞ ആംബുലൻസ് ടോൾബൂത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

അപകടത്തിൽ ആംബുലൻസിലുണ്ടായിരുന്ന മൂന്നുപേരും ആംബുലൻസ് ഇടിച്ചുകയറിയയിടത്ത് ബാരിക്കേഡ് എടുത്തുമാ‌റ്റുകയായിരുന്ന ജീവനക്കാരനും തൽക്ഷണം മരിച്ചു. ആംബുലൻസ് ഡ്രൈവർക്ക് ഗുരുതര പരിക്കേ‌റ്റു. രണ്ട് ബാരിക്കേഡ് മാറ്റി മൂന്നാമത് ബാരിക്കേഡ് ജീവനക്കാർ മാറ്റുന്നതിനിടെയാണ് തെന്നിയെത്തിയ ആംബുലൻസ് ടോൾബൂത്തിന്റെ തൂണിലിടിച്ച് മറിഞ്ഞത്.

Graphics Content. #Karnataka : On Camera, Massive Ambulance Crash At Toll Booth In hiroor, Udupi (Karnataka). 4 injured one critical. #Ambulanceaccident #TollNaka #TollPlaza#Hiroor #Udupi. pic.twitter.com/TFzj0KmuLp

— Sonu Kanojia (@NNsonukanojia) July 20, 2022