bumrah

ദുബായ്: ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയ്ക്ക് ഐ.സി.സിയുടെ ഏകദിന ബൗളർമാരുടെ പട്ടികയിലെ ഒന്നാം സ്ഥാനം നഷ്ടമായി. ന്യൂസിലാൻഡിന്റെ ട്രെന്റ് ബോൾട്ടാണ്ബുംറയെ മറികടന്ന് ഒന്നാമതെത്തിയത്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ കളിക്കാനാവാത്തതാണ് ബുംറയുടെ റാങ്ക് നഷ്ടത്തിന് കാരണം.

ബാറ്റർമാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന വിരാട് കൊഹ്‌ലി നാലാമതായി. കോലിയെ മറികടന്ന് ദക്ഷിണാഫ്രിക്കയുടെ റാസി വാൻ ഡെർ ഡ്യൂസ്സൻ മൂന്നാമതെത്തി. പാകിസ്ഥാന്റെ ബാബർ അസമാണ് ഒന്നാമത്. ഇമാം ഉൽഹഖ് രണ്ടാമതുണ്ട്. രോഹിത് ശര്‍മ അഞ്ചാം സ്ഥാനത്ത് തുടരുന്നു