sripathi

തൃശൂർ: തൃശൂർ ശ്രീപതി ട്രസ്‌റ്റിന്റെ കീഴിൽ പട്ടാമ്പിക്കടുത്ത് വാവന്നൂരിൽ പ്രവർത്തിക്കുന്ന ശ്രീപതി എൻജിനിയറിംഗ് കോളേജ് 2022 മുതൽ ആരംഭിച്ച സൗജന്യ വിദ്യാഭ്യാസ പദ്ധതിയുടെ (സ്‌റ്റുഡന്റ് സ്പോൺസർഷിപ്പ് സ്കീം) ഉദ്ഘാടനം കല്യാൺ സിൽക്‌സ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ടി.എസ്.പട്ടാഭിരാമൻ നിർവഹിച്ചു.

പഠിക്കാൻ മിടുക്കരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ വിദ്യാർത്ഥികളുടെ മുഴുവൻ ട്യൂഷൻഫീസും താത്പര്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സമാഹരിച്ച് പഠനം സാദ്ധ്യമാക്കുന്ന പദ്ധതിയാണിത്. പ്ളസ് ടു പരീക്ഷയിൽ 97.5 ശതമാനം മാർക്കോടെ കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ചിൽ അഡ്മിഷൻ നേടിയ ശ്രീവിഷ്‌ണുവിന് സ്‌പോൺസർഷിപ്പ് തുകയായ രണ്ടുലക്ഷം രൂപ ടി.എസ്.പട്ടാഭിരാമൻ കൈമാറി.

ശ്രീപതി ട്രസ്‌റ്റ് ഡയറക്‌ടർ അജിത് കുമാർ രാജ, കോളേജ് പ്രിൻസിപ്പൽ ഡോ.എസ്.പി.സുബ്രഹ്മണ്യൻ, തൃത്താല ബ്ളോക്ക് പഞ്ചായത്ത് വികസനകാര്യ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രിയ എന്നിവർ സംബന്ധിച്ചു.